08 May 2024 Wednesday

ചങ്ങരംകുളം കിഴിക്കര സ്വദേശി അടക്കം മലപ്പുറം ജില്ലയില്‍ ഇന്ന് ഏഴ് പേര്‍ക്ക് കോവിഡ്

ckmnews


മലപ്പുറം:ചങ്ങരംകുളം കിഴിക്കര സ്വദേശി അടക്കം മലപ്പുറം ജില്ലയില്‍ ഇന്ന് ഏഴ് പേര്‍ക്ക് കോവിഡ്.27ന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ചങ്ങരംകുളം കിഴിക്കര സ്വദേശിയായ 63 കാരനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.ജില്ലയില്‍ രോഗം സ്ഥിരീകരിച്ച  രണ്ട് പേര്‍ മുംബൈയില്‍ നിന്നും അഞ്ച് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവരെക്കൂടാതെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലുള്ള ഒരു തൃശൂര്‍ സ്വദേശിക്കും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.മുംബൈയില്‍ നിന്ന് സ്വകാര്യ ബസില്‍ മെയ് 21 ന് നാട്ടിലെത്തിയ തിരൂരങ്ങാടി ചെമ്മാട് പതിനാറുങ്ങല്‍ സ്വദേശി 49 കാരന്‍, മെയ് 23 ന് മുംബൈയില്‍ നിന്ന് പ്രത്യേക തീവണ്ടിയില്‍ തൃശൂര്‍ വഴി ജില്ലയില്‍ തിരിച്ചെത്തിയ തൃപ്രങ്ങോട് ചമ്രവട്ടം സ്വദേശി 58 കാരന്‍,കുവൈത്തില്‍ നിന്ന് കൊച്ചി വഴി മെയ് 28 ന് ജില്ലയിലെത്തിയ ആനക്കയം വള്ളിക്കാപ്പറ്റ സ്വദേശിനി 44 വയസുകാരി,മെയ് 22 ന് അബുദബിയില്‍ നിന്ന് കൊച്ചി വഴി നാട്ടിലെത്തിയ മങ്കട കടന്നമണ്ണ സ്വദേശി 32 കാരന്‍, ജൂണ്‍ അഞ്ചിന് ഖത്തറില്‍ നിന്ന് കണ്ണൂര്‍ വഴി ജില്ലയില്‍ തിരിച്ചെത്തിയ പരപ്പനങ്ങാടി ഉള്ളണം കരിങ്കല്ലത്താണി സ്വദേശി 33 കാരന്‍, ജൂണ്‍ മൂന്നിന് റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂര്‍ വഴി നാട്ടിലെത്തിയ എടക്കര മില്ലുംപടി സ്വദേശി 34 കാരന്‍ എന്നിവര്‍ക്കാണ് ജില്ലയില്‍ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ജൂണ്‍ നാലിന് അബുദബിയില്‍ നിന്ന് കരിപ്പൂരിലെത്തി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലുള്ള തൃശൂര്‍ ചിറക്കല്‍ സ്വദേശി 38 കാരനും രോഗബാധ സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ ഏഴ് പേര്‍ക്ക് കൂടി ഇന്ന് (ജൂണ്‍ 10) കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് പേര്‍ മുംബൈയില്‍ നിന്നും അഞ്ച് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവരെക്കൂടാതെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലുള്ള ഒരു തൃശൂര്‍ സ്വദേശിക്കും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.മുംബൈയില്‍ നിന്ന് സ്വകാര്യ ബസില്‍ മെയ് 21 ന് നാട്ടിലെത്തിയ തിരൂരങ്ങാടി ചെമ്മാട് പതിനാറുങ്ങല്‍ സ്വദേശി 49 കാരന്‍, മെയ് 23 ന് മുംബൈയില്‍ നിന്ന് പ്രത്യേക തീവണ്ടിയില്‍ തൃശൂര്‍ വഴി ജില്ലയില്‍ തിരിച്ചെത്തിയ തൃപ്രങ്ങോട് ചമ്രവട്ടം സ്വദേശി 58 കാരന്‍,കുവൈത്തില്‍ നിന്ന് കൊച്ചി വഴി മെയ് 28 ന് ജില്ലയിലെത്തിയ ആനക്കയം വള്ളിക്കാപ്പറ്റ സ്വദേശിനി 44 വയസുകാരി,മെയ് 22 ന് അബുദബിയില്‍ നിന്ന് കൊച്ചി വഴി നാട്ടിലെത്തിയ മങ്കട കടന്നമണ്ണ സ്വദേശി 32 കാരന്‍, ജൂണ്‍ അഞ്ചിന് ഖത്തറില്‍ നിന്ന് കണ്ണൂര്‍ വഴി ജില്ലയില്‍ തിരിച്ചെത്തിയ പരപ്പനങ്ങാടി ഉള്ളണം കരിങ്കല്ലത്താണി സ്വദേശി 33 കാരന്‍, ജൂണ്‍ മൂന്നിന് റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂര്‍ വഴി നാട്ടിലെത്തിയ എടക്കര മില്ലുംപടി സ്വദേശി 34 കാരന്‍ എന്നിവര്‍ക്കാണ് ജില്ലയില്‍ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ജൂണ്‍ നാലിന് അബുദബിയില്‍ നിന്ന് കരിപ്പൂരിലെത്തി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലുള്ള തൃശൂര്‍ ചിറക്കല്‍ സ്വദേശി 38 കാരനും രോഗബാധ സ്ഥിരീകരിച്ചത്.