27 April 2024 Saturday

ചങ്ങരംകുളം അടക്കം നിരവധി മോഷണ കേസുകളില്‍ ഉള്‍പ്പെട്ട് ഒളിവില്‍ കഴിഞ്ഞ പ്രതി 10 വര്‍ഷത്തിന് ശേഷം പെരുമ്പടപ്പ് പോലീസിന്റെ പിടിയില്‍

ckmnews

ചങ്ങരംകുളം അടക്കം നിരവധി മോഷണ കേസുകളില്‍ ഉള്‍പ്പെട്ട് ഒളിവില്‍ കഴിഞ്ഞ പ്രതി 10 വര്‍ഷത്തിന് ശേഷം പെരുമ്പടപ്പ് പോലീസിന്റെ പിടിയില്‍


എരമംഗലം:നിരവധി മോഷണ കേസുകളിൽ ഉൾപ്പെട്ടു ഒളിവിൽ പോയ പിടികിട്ടാപ്പുള്ളിയെ പത്ത് വർഷത്തിന് ശേഷം പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തു.ബൈക് മോഷണം വാഹനം തടഞ്ഞ് നിർത്തി കവർച്ച എന്നി കേസുകളിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ പുതു പൊന്നാനി പൂളക്കൽ ഹസൻ കൂരിക്കളുടെ മകൻ ഫിർദൗസ് ആണ് പിടിയിലായത്.ചാവക്കാട്  മറ്റൊരു വിവാഹം കഴിച്ചു ഒളിവിൽ കഴിഞ് വരവേ ആണ് പെരുമ്പടപ്പ് പോലീസ് ഇയാളെ പിടികൂടിയത്.വളാഞ്ചേരി,ചങ്ങരംകുളം,കുറ്റിപ്പുറം,തിരൂർ  പൊന്നാനി, എന്നീ സ്റ്റേഷനുകളിൽ മോഷണ കേസുകളിൽ പ്രതിയാണ്.പെരുമ്പടപ്പ് ഇൻസ്പെക്ടർ വിമോദ്, എസ് ഐ സുരേഷ് ഇ എ, സി പി ഓ മാരായാ നാസർ അനിൽ പ്രവീൺ വിഷ്ണു നാരായണൻ എന്നിവർ ആണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്