27 April 2024 Saturday

വിദ്യാർഥികൾ ഗാന്ധിയുടെ സന്ദേശ പ്രചാരകരാവണം:വി.ടി. ബൽറാം

ckmnews

വിദ്യാർഥികൾ ഗാന്ധിയുടെ സന്ദേശ പ്രചാരകരാവണം:വി.ടി. ബൽറാം 


എരമംഗലം: ഇന്ത്യയുടെ മതേതരത്വം വീണ്ടെടുക്കുന്നതിനായി വിദ്യാർഥി സമൂഹം മഹാത്മാഗാന്ധിയുടെ സന്ദേശ പ്രചാരകരാവണമെന്ന് എ.ഐ.സി.സി. അംഗം വി.ടി. ബൽറാം പറഞ്ഞു. ഗ്ലോബൽ കൾച്ചറൽ കോൺഗ്രസ് (ജി.സി.സി.) പാലപ്പെട്ടി മേഘല കമ്മിറ്റി നടത്തിയ ഗാന്ധി സ്‌മൃതി സംഗമം ഉദ്‌ഘാടനം ചെയ്യുകകയായിരുന്നു.ബി.എ. റാഫി അധ്യക്ഷത വഹിച്ചു.വിന്നേഴ്‌സ് മീറ്റിന്റെ ഭാഗമായി മത്സരപരീക്ഷകളിൽ വിജയികളായ വിദ്യാർഥികളെ അനുമോദിക്കലും,ജെ.സി.ഐ.പരിശീലകൻ കെ.ദിലീപ്‌കുമാറിന്റെ നേതൃത്വത്തിൽ ബോധവത്‌കരണ ക്ലാസും നടത്തി. യൂത്ത് കോൺഗ്രസ് ദേശീയ കോ -ഓഡിനേറ്റർ അഡ്വ. എ.എം.രോഹിത് മുഖ്യാതിഥിയായിരുന്നു.ജലീൽ കുന്നനയിൽ,വി.കെ.അനസ്,മനോഹരൻ കറുത്താരൻ, ഇ.കെ. ഇസ്‌മായിൽ,കെ.രാജേഷ്, ഫഹീം ശംസുദ്ദീൻ, വി.ഐ. അബൂബക്കർ,ബി.എസ്ഹംസകുട്ടി എന്നിവർ പ്രസംഗിച്ചു.