27 April 2024 Saturday

അക്ഷരസേന അംഗങ്ങളുടെ ഐ. ഡി കാർഡ് വിതരണ ഉൽഘാടനം നടന്നു

ckmnews

അക്ഷരസേന അംഗങ്ങളുടെ ഐ. ഡി കാർഡ് വിതരണ ഉൽഘാടനം നടന്നു


എരമംഗലം:മൈത്രി വായനശാലയുടെ 

നേതൃത്വത്തിൽ രൂപീകരിച്ച 

അക്ഷരസേന അംഗങ്ങളുടെ ഐ. ഡി കാർഡ് വിതരണ ഉൽഘാടനം പൊന്നാനി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. വി. പ്രകാശ് നിർവഹിച്ചു.കേരളത്തിൽ വായനശാലകൾ പുസ്തക വിജ്ഞാന കേന്ദ്രങ്ങൾ എന്നതിനപ്പുറം വിവിധ മേഖലകളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്.അതിൽ ഏറെ പ്രധാനമാണ് അക്ഷര സേനയുടെ പ്രവർത്തനം ഒന്നരവർഷത്തിലധികം നമ്മെ ഓരോരുത്തരെയും ഞെരുക്കി കൊണ്ടിരിക്കുന്ന കോവിഡ് അതിന്റെ വ്യാപനം തീഷ്ണമായ സമയത്ത് ജനങ്ങൾക്ക് എങ്ങിനെ സാന്ത്വനം, സമാധാനം,എത്തിക്കാം എന്നുള്ള ചിന്തയിലാണ് സംസഥാന ലൈബ്രറി കൗൺസിൽ അക്ഷര സേനക്ക് രൂപം കൊടുത്തതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഒരു ലക്ഷത്തിൽ കൂടുതൽ പേർ ഇന്ന് സേനാ അംഗങ്ങളാണ്.അക്ഷര സേനയുടെ പ്രവർത്തനം കോവിഡ് പ്രതിരോധങ്ങൾക്ക് മാത്രമല്ല വായനശാലയുടെ എല്ലാ പ്രവർത്തനങ്ങൾക്കും മുന്നിൽ നിൽക്കേണ്ടവരാണെന്നും ഉൽഘാടന പ്രസംഗത്തിൽ താലൂക്ക് സെക്രട്ടറി സൂചിപ്പിച്ചു.ചടങ്ങിൽ വായനശാല സെക്രട്ടറി സലാം മലയംകുളത്തേൽ സ്വാഗതം പറഞ്ഞു .പ്രസിഡന്റ് കരീം ഇല്ലത്തേൽ അദ്ധ്യക്ഷനായിരുന്നു.രുദ്രൻ വാരിയത്ത്,കുഞ്ഞിമൂസ,നിസാർമാഷ്,ഹബീബ്‌റഹ്മാൻ,റാഷിദ്, രേവതി തുടങ്ങിയവർ പങ്കെടുത്തു.ലൈബ്രേറിയൻ സബിത നന്ദിയും പറഞ്ഞു