26 April 2024 Friday

മാറഞ്ചേരി പഞ്ചായത്തിൽ ഇത്തവണ തൊഴിലുറപ്പ് തൊഴിലാളി കുടുംബങ്ങൾക്ക് 457000 രൂപ ഓണം ഉത്‌സവകാല ബത്ത.

ckmnews

മാറഞ്ചേരി പഞ്ചായത്തിൽ ഇത്തവണ തൊഴിലുറപ്പ് തൊഴിലാളി കുടുംബങ്ങൾക്ക്  457000 രൂപ ഓണം ഉത്‌സവകാല ബത്ത.


അരിയല്ലി കുഞ്ഞിമോൾക്ക് പൊന്നോണകോടി ആദരം


മാറഞ്ചേരി:തൊഴിലുറപ്പ് തൊഴിലാളി കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഓണം ഉത്സവ ബത്ത ആനുകൂല്യം ഇത്തവണ മാറഞ്ചേരി പഞ്ചായത്തിലെ 457 കുടുംബങ്ങൾക്ക് ലമ്യമാകും.


75 ൽ അധികം തൊഴിൽദിനങ്ങൾ പൂർത്തീകരിച്ച ഒരുകുടും ബത്തിന് 1000രൂപവെച്ച് ആകെ 457000രൂപയാണ് നൽകുക. 


ആനുകൂല്യ വിതരണോത്ഘാടനത്തിന്റെഭാഗമായി സാമ്പത്തീക ധന സഹായയാത്തിന് അർഹമായവരെ ആദരിക്കുന്ന ചടങ്ങ് നടന്നു.


 മുഴുവൻ തൊഴിലാളികൾക്കും വേണ്ടി  പഞ്ചായത്ത് പ്രസിഡന്റ് സമീറ ഇളയേടത്തിന്റെ ആഭിമുഖ്യത്തിലുള്ള സംഘം  75ലധികം തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ച കുടുബങ്ങളിൽ പഞ്ചായത്തിൽ ഏറ്റവും പ്രായംകൂടിയ തൊഴിലാളിയായ ഏഴാംവർഡിലെ  അരിയല്ലി കുഞ്ഞിമോൾളുടെ വീട്ടിലെത്തി ഓണപുടവ നൽകികൊണ്ടാണ് ചടങ്ങ്കൾക്ക് തുടക്കം കുറിച്ചത്.


ജനകീയാസൂത്രണത്തിന്റെ 25ാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി നടന്ന ചടങ്ങിൽ വാർഡ് മെമ്പർ ലീന മുഹമ്മദാലി സ്വാഗതം പറഞ്ഞു. ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ബൽക്കീസ്, വാർഡ്മെമ്പർ  ബീനടീച്ചർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എഞ്ചിനീയർ വിഎൻ ശ്രീജിത്ത്, ഓവർസീയർ രാഹുൽദേവ് മാറ്റ് ഷൈനി എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.


കോവിഡ്മൂലം മറ്റ് തൊഴിലുകൾ ഇല്ലാത്ത ദുരിതകാലത്ത് തൊഴിലുറപ്പ് പദ്ദതി വഴി ലഭിച്ച പണിയും കൂലിയും ഇപ്പോൾ ലഭിച്ച ഈ ഓണ ബത്തയും വലിയ ആശ്വാസവും സന്തോഷവും നൽകുന്നുണ്ടെന്നും അതിന് സർക്കാരിനും ഉദ്യോഗസ്ഥർക്കും നന്ദി പറയുന്നു എന്നും കുഞ്ഞിമോൾ പറഞ്ഞു.


ആനുകൂല്യത്തിന് അർഹരായവർക്കുള്ള തുക ബ്ലോക്ക് പഞ്ചായത്ത് അതാത് തൊഴിലാളികളുടെ അക്കൗണ്ടുകളിൽ നിക്ഷേപിക്കും