01 December 2023 Friday

ഇടമലക്കുടിയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചു

ckmnews

ഇടുക്കി:ഇടുക്കി ഇടമലക്കുടി പ‍ഞ്ചായത്തിൽ ഇതാദ്യമായി കൊവിഡ് സ്ഥിരീകരിച്ചു.ഇരുപ്പ്ക്കല്ല് ഊരിലെ നാൽപതുകാരി ഇടലിപ്പാറ ഊരിലെ ഇരുപത്തിനാലുകാരൻ എന്നിവർക്കാണ് കോവിഡ്.കഴിഞ്ഞ ഒന്നരവർഷമായി ഇടമലക്കുടിയിൽ ഒരാൾക്ക് പോലും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല.

സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്ത് കൂടിയാണ് ഇടമലക്കുടി.പുറമേ നിന്ന് ആരേയും പ്രവേശിപ്പിക്കാതെ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇവിടുത്തെ ജനങ്ങൾ.ഭക്ഷണസാധനങ്ങടക്കം എത്തിക്കാൻ ഇടക്ക് സർക്കാർ ജീവനക്കാർ എത്തിയിരുന്നു.ഇവരിൽ നിന്നാകാം  രോ​ഗബാധയെന്നാണ് പ്രാഥമിക നി​ഗമനം.