01 May 2024 Wednesday

വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് എംഎസ്എഫ് സിഎച്ച് നഗർ യൂണിറ്റ്

ckmnews



ചങ്ങരംകുളം:നന്നംമുക്ക് സിഎച്ച് നഗർ എംഎസ്എഫ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എഎംഎല്‍പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. നന്നംമുക്ക് പഞ്ചായത്ത് മുസ്ലിം ലീഗ് ആക്ടിങ് പ്രസിഡന്റ് സിഎം യുസഫ് പരിപാടി ഉൽഘാടനം ചെയ്തു.നന്നംമുക്ക് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ റഹീസ അനീസ്, ടി ഉമ്മർ, അബൂബക്കർ കെവി, നാസർ, നൗഷാദ് എം എം, നൗഷാദ്, റഫീഖ് മുഹമ്മദ്‌കുട്ടി,അനസ്, സാലിഹ്,ആഷിർ, റഹീസ്, നിസാർ, അനസ്, സുറാകത്ത്, ഹിജാസ്, അജ്മൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.സിഎം യൂസഫ് സ്കൂളിലെ പ്രധാന അധ്യാപിക ജലജ ടീച്ചർക്ക് പഠനോപകരണങ്ങൾ കൈമാറി.