07 July 2024 Sunday

57കാരിയെ ബലാത്സംഗം ചെയ്തു കൊന്നതിന് 10 വർഷം ജയിലിൽ,വധശിക്ഷ തെളിവുകള്‍ പോരാ'അപ്പീലിൽ പ്രതിയെ വിട്ടയച്ച് ഹൈക്കോടതി

ckmnews

57കാരിയെ ബലാത്സംഗം ചെയ്തു കൊന്നതിന് 10 വർഷം ജയിലിൽ,വധശിക്ഷ


തെളിവുകള്‍ പോരാ'അപ്പീലിൽ പ്രതിയെ വിട്ടയച്ച് ഹൈക്കോടതി


57കാരിയെ ബലാത്സംഗം ചെയ്തു കൊന്നതിന് 10 വർഷം ജയിലിൽ കഴിഞ്ഞ പ്രതിയെ വിട്ടയച്ച് കോടതി.പ്രതിയാണ് കുറ്റം ചെയ്തതെന്നു തെളിയിക്കാനുള്ളതൊന്നും പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. പ്രതിയുടെ പങ്ക് തെളിയിക്കുന്നതൊന്നും കുറ്റകൃത്യം നടന്നിടത്തുനിന്ന് കണ്ടെടുത്തിട്ടില്ലെന്ന് ഗിരീഷ് കുമാറിന്റെ അഭിഭാഷകൻ വാദിച്ചു. കുറ്റകൃത്യം നടന്നിടത്ത് പ്രതിയുടെ സാന്നിധ്യം തെളിയിക്കുന്ന ഒന്നും ഹാജരാക്കിയിട്ടില്ല. കൊലപാതകം നടന്ന വീട്ടിൽനിന്ന് മോഷ്ടിച്ചതെന്ന് കരുതുന്ന മാലയും വളയും സ്വർണക്കടയിൽനിന്ന് കണ്ടെടുത്തെങ്കിലും ആധികാരികമായ തെളിവല്ല. പ്രതിയുടെ പങ്കിലേക്ക് വിരൽ ചൂണ്ടുന്ന ശാസ്ത്രീയമായ തെളിവുകളും ഹാജരാക്കിയിട്ടില്ല.


കൊലപാതകത്തിന് ഉപയോഗിച്ചതായി പറയപ്പെടുന്ന കത്തിയിൽനിന്ന് വിരലടയാളം ലഭിച്ചിട്ടില്ല. സാക്ഷിമൊഴികളും വിശ്വസനീയമല്ല. ചെക്കുകൾ, റവന്യൂ സ്റ്റാമ്പുകൾ, സ്റ്റാംപ് പേപ്പറുകൾ തുടങ്ങിയവ കൊല്ലപ്പെട്ട ആലീസിന്റെ വീട്ടിൽനിന്ന് കണ്ടെടുത്തതിനാൽ ഇവർ പണം പലിശയ്ക്ക് കൊടുത്തിരുന്നതായി കരുതണമെന്നും ഇതുമായി ബന്ധപ്പെട്ട് ശത്രുതയുള്ള ആരെങ്കിലുമാണോ കുറ്റകൃത്യം നടത്തിയത് എന്ന് അന്വേഷിച്ചിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.


കൊല്ലപ്പെട്ട ദിവസം ആലീസിന്റെ വീട്ടിലെത്തിയ മരുമകനെ ഒഴിച്ച്, അവിടെയെത്തിയ കല്ലട പൊലീസ് സ്റ്റേഷനിലെ പൊലീസുകാരെയോ അയൽവാസിയായ ജസ്റ്റിനെയോ പ്രോസിക്യൂഷൻ വിസ്തരിച്ചിട്ടില്ല. ആലീസിന്റെ വീടിനോടു ചേർന്നുള്ള കടയിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളെ പൊലീസ് ചോദ്യം ചെയ്യുകയോ വിസ്തരിക്കുകയോ ചെയ്തിട്ടില്ല. സാഹചര്യത്തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് ഗിരീഷ് കുമാറാണ് പ്രതി എന്ന നിഗമനത്തിലേക്ക് എത്തിയത് എന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.


അതേസമയം, മോഷണമുതൽ കണ്ടെടുത്തതും സിം കാർഡുള്ള ജീന്‍സ് കണ്ടെടുത്തതും പ്രതിയുടെ വെളിപ്പെടുത്തലിനെ തുടർന്നാണെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. കൊല്ലപ്പെട്ട ആലീസിന്റെയും ഭർത്താവിന്റെയും മൊബൈൽ ഫോണുകള്‍ പ്രതി വീടിനടുത്തായി ഒളിപ്പിച്ചിരുന്നു. പ്രതി മറ്റൊരു കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയത് അടുത്തിടെയാണ്. അതുകൊണ്ടു തന്നെ ഗിരീഷ് ഒരു സ്ഥിരം കുറ്റവാളിയാണ്.


ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളാണ് പ്രതിയുടെ പ്രധാന ഇരകൾ എന്ന് സാക്ഷിമൊഴിയുണ്ട്. ക്രൂരമായ രീതിയിലാണ് ആലീസിന്റെ കഴുത്തിനു ചുറ്റും കുത്തിയിരിക്കുന്നത് എന്നത് പ്രതിയുടെ മാനസികാവസ്ഥ വെളിപ്പെടുത്തുന്നതാണ്. എല്ലാ വിധത്തിലും പ്രതി വധശിക്ഷയ്ക്ക് അർഹനാണ് എന്ന് പ്രോസിക്യൂഷനും വാദിച്ചു