17 July 2024 Wednesday

കാക്കനാട് ദന്ത ഡോക്ടറെ ഫ്ളാറ്റ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ckmnews

കാക്കനാട് ദന്ത ഡോക്ടറെ ഫ്ളാറ്റ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി


കാക്കനാട്:തിരുവാണിയൂർ ലയൺസ് ആശുപത്രിയിലെ ഡെന്റിസ്റ്റ് ഡോ.ബിന്ദു ചെറിയാൻ (39) ടിവി സെന്ററിനു സമീപം താണാപാടത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ. കോഴിക്കോട് വെസ്റ്റ് ഹിൽ അത്താണിക്കൽ പെരുമാനൂർ സോഡി സക്കറിയ ജോണിന്റെ ഭാര്യയാണ്.വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് ഫ്ലാറ്റിലെ കെയർ ടേക്കറാണ് മൃതദേഹം കണ്ടത്.തനിച്ചായിരുന്നു താമസം. മക്കൾ: എഫ്രേം, ബെഞ്ചമിൻ. മൃതദേഹം എറണാകുളം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.