17 July 2024 Wednesday

സിഐടിയു അക്രമം ഭയന്ന് ഓടിയ യുവാവ് കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവം കോണ്‍ഗ്രസ്സ് നേതാക്കള്‍ ചങ്ങരംകുളം പോലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തി

ckmnews

സിഐടിയു അക്രമം ഭയന്ന് ഓടിയ യുവാവ് കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവം


കോണ്‍ഗ്രസ്സ് നേതാക്കള്‍ ചങ്ങരംകുളം പോലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തി


ചങ്ങരംകുളം:എടപ്പാളിൽ സി ഐ ടി യു അക്രമം ഭയന്ന് ഓടിയ യുവാവിന് കെട്ടിടത്തിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ കൃത്യമായി അന്വേഷണം നടത്തണം എന്ന് ആവിശ്യപെട്ട് കൊണ്ഗ്രസ്സ് തവനൂർ മണ്ഡലം കമ്മിറ്റി ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തി.കഴിഞ്ഞ ദിവസം അഞ്ച് സി ഐ ടി യു കാരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയിച്ചുരുന്നു. സി ഐ ടി യു നേതാക്കൾ അടക്കം മുപ്പതോളം പേർക്ക് ഇതിൽ പങ്കുണ്ടെന്നു കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. പരുക്ക് പറ്റിയ യുവാവിന്റെ മൊഴി കൃത്യമായി രേഖപ്പെടുത്തി തുടർ അന്വേഷണം നടത്തുമെന്ന് ചങ്ങരംകുളം സി ഐ ഉറപ്പ് നൽകിയ സാഹചര്യത്തിൽ കോണ്‍ഗ്രസ് കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചതെന്ന് കെപിസിസി മെമ്പർ അഡ്വ. എ എം രോഹിത് പറഞ്ഞു.കെപിസിസി മെമ്പര്‍ എംഎം രോഹിത്ത്,ഡിസിസി സെക്രട്ടറി ഇപി രാജീവ്,മണ്ഡലം പ്രസിഡണ്ടുമാരായ എസ് സുധീര്‍,അഷറഫ് നെട്ടത്ത്,ബ്ളോക്ക് സെക്രട്ടറി സിആര്‍ മനോഹരന്‍,ചുള്ളിയിൽ ഉണ്ണി,കെ രാജീവ്,കണ്ണന്‍ നമ്പ്യാര്‍,യാസിന്‍ എടപ്പാള്‍,ബാവ കണ്ണയില്‍ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി