30 June 2024 Sunday

കുറ്റിപ്പുറം മൂടാലിൽ കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറില്‍ ഇടിച്ച് അപകടം എടപ്പാൾ ആശുപത്രിയിലെ ജീവനക്കാരിക്ക് ദാരുണാന്ത്യം,സഹയാത്രികക്ക് പരിക്ക്

ckmnews

കുറ്റിപ്പുറം മൂടാലിൽ കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറില്‍ ഇടിച്ച് അപകടം 


എടപ്പാൾ ആശുപത്രിയിലെ ജീവനക്കാരിക്ക് ദാരുണാന്ത്യം,സഹയാത്രികക്ക് പരിക്ക്


കുറ്റിപ്പുറം:ദേശീയപാത മൂടാലില്‍ കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ ഓടിച്ചിരുന്ന യുവതിക്ക് ദാരുണാന്ത്യം.വളാഞ്ചേരി വട്ടപ്പാറ സ്വദേശി ആലുങ്ങല്‍ സിറാജുന്നീസ (23) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന കാട്ടിപ്പരുത്തി ചെകിടന്‍ കുഴി റാഫിദ(21) യെ പരുക്കുകളോടെ വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബുധന്‍ രാവിലെ 9 ന് ആണ് അപകടം. എടപ്പാളില്‍ സ്വകാര്യ ആശുപത്രയില്‍ എം ആര്‍ ഐ സ്‌കാനിങ്ങ് വിഭാഗം ടെക്‌നിഷ്യന്‍മാരാണ് ഇരുവരും. രാവിലെ വീട്ടില്‍ നിന്ന് ജോലിക്ക് പോകുന്നതിനിടെ മൂടാല്‍ ഒലിവ് ഓഡിറ്റോറിയത്തിനു മുന്നിലാണ് അപകടം.