17 July 2024 Wednesday

ചാവക്കാട്‌ ഒരുമനയൂരിൽ റോഡരികിൽ നാടൻ ബോംബ് പൊട്ടിത്തെറിച്ചു

ckmnews

ചാവക്കാട്‌ ഒരുമനയൂരിൽ റോഡരികിൽ നാടൻ ബോംബ് പൊട്ടിത്തെറിച്ചു

ചാവക്കാട്‌ ഒരുമനയൂരിൽ റോഡരികിൽ നാടൻ ബോംബ് പൊട്ടിത്തെറിച്ചു.ഒരുമനയൂര്‍ ഇല്ലത്ത് പടിക്ക് കിഴക്ക് ആറാം വാര്‍ഡ് ശാഖ റോഡില്‍ ഉഗ്ര ശബ്ദത്തോടെ സ്‌ഫോടനം. ഉച്ചക്ക് 2.30ടെയാണ് സംഭവം.വലിയ ശബ്ദത്തോടെയുണ്ടായ പൊട്ടിത്തെറിയില്‍ ഭയചകിതരായ പ്രദേശവാസികള്‍ ഓടിക്കൂടി.വലിയ രീതിയിലുള്ള പുക ഉണ്ടായതായി പറയുന്നു.തുടർന്ന്

പഞ്ചായത്ത് അംഗം സിന്ധു അശോകനും

 നാട്ടുകാരും  പോലീസില്‍ വിവരം അറിയിച്ചു. പോലിസ്  പരിശോധന നടത്തി.തുടർന്നുള്ള അന്വേഷണത്തിന്റെ ഭാഗമായി  ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്,ഫോറൻസിക്ക് വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ കസ്റ്റഡിയിലെടുത്തായി പോലീസ് പറഞ്ഞു.ഇയാൾ ഒട്ടേറെ ക്രിമിനൽ കേസുകൾ പ്രതിയാണെന്നും പോലീസ് പറഞ്ഞു.