17 July 2024 Wednesday

അടച്ചിട്ട വീട്ടിൽ നിന്ന് 16 പവൻ സ്വർണവും 1,25,250 രൂപയും വില പിടിപ്പുള്ള വാച്ചുകളും കവര്‍ന്നു നിരവധി മോഷണക്കേസില്‍ പ്രതിയായ എടപ്പാള്‍ കാലടി സ്വദേശി പിടിയില്‍

ckmnews

അടച്ചിട്ട വീട്ടിൽ നിന്ന് 16 പവൻ സ്വർണവും 1,25,250 രൂപയും വില പിടിപ്പുള്ള വാച്ചുകളും കവര്‍ന്നു


നിരവധി മോഷണക്കേസില്‍ പ്രതിയായ എടപ്പാള്‍ കാലടി സ്വദേശി പിടിയില്‍


കൽപ്പകഞ്ചേരി:അടച്ചിട്ട വീട്ടിൽ നിന്ന് 16 പവൻ സ്വർണവും 1,25,250 രൂപയും ഒൻപതു വാച്ചുകളും കവർന്ന കുറ്റിപ്പുറം കാലടി സ്വദേശി നടുത്തൊടിയിൽ സലാമിനെ(48) പിടികൂടി.കൽപ്പകഞ്ചേരി എസ്.എച്ച്.കെ. സുശാന്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.കുറുക്കോളി മുഹമ്മദ് ബഷീറിന്റെ വീട്ടിലാണ് മോഷണംനടന്നത്.തൊണ്ടിമുതൽ പ്രതിയുടെ വരമ്പനാലയിലെ താമസ സ്ഥലത്തുനിന്നു കണ്ടെടുത്തു


മുഹമ്മദ് ബഷീറും ഭാര്യ സുബൈദയും ഹജ്ജിന് പോയതായിരുന്നു. മോഷണംനടന്ന ദിവസം വീടിനരികിൽ നിർത്തിയിട്ട വാഹനത്തിന്റെ നമ്പർ അയൽക്കാരൻ പോലീസിനു നൽകിയതാണ് പ്രതിയെ പിടിക്കാൻ സഹായകമായത്. കഴിഞ്ഞ ജനുവരിയിൽ കുറുക്കോൾക്കുന്നിലെ വീട്ടിലും സമാനമായ മോഷണം നടത്തിയത് ഇയാളാണെന്നു തെളിഞ്ഞു. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പിനു ശേഷം കോടതിയിൽ ഹാജരാക്കി.