24 June 2024 Monday

വളാഞ്ചേരിയില്‍ ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി 18 ലക്ഷം തട്ടി സിഐയ്ക്കും എസ്ഐയ്ക്കുമെതിരെ കേസ്

ckmnews

വളാഞ്ചേരിയില്‍ ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി 18 ലക്ഷം തട്ടി


 സിഐയ്ക്കും എസ്ഐയ്ക്കുമെതിരെ കേസ്


വളാഞ്ചേരി∙ ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയ സംഭവത്തിൽ വളാഞ്ചേരി സിഐ സുനിൽ ദാസ്, എസ്ഐ ബിന്ദുലാൽ എന്നിവർക്കെതിരെ കേസ്. സ്ഫോടകവസ്തു പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസിൽ ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി 18 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. 4 ലക്ഷം രൂപ ഇടനിലക്കാരനായ അൻസാറിനും നൽകിയെന്നാണ് ക്വാറി ഉടമ പരാതിയിൽ പറയുന്നത്.


സുനിൽദാസിന് 10 ലക്ഷം രൂപയും ബന്ധുവും എസ്ഐയുമായ ബിന്ദുലാലിന് 8 ലക്ഷം രൂപയും നൽകിയെന്നാണ് വിവരം. ജില്ലാ പൊലീസ് മേധാവി നേരിട്ടാണ് കേസ് അന്വേഷിച്ചത്. കഴിഞ്ഞ മാർച്ചിൽ പരാതിക്കാരനായ ക്വാറി ഉടമ ക്വാറിയിലേക്കായി കൊണ്ടുവന്ന വെടിമരുന്ന് പൊലീസ് പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലാണ് ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയത്.