30 June 2024 Sunday

തൃശ്ശൂരിലെ ജ്വല്ലറി ജീവനക്കാരനെ അക്രമിച്ച് വജ്ര കല്ലുകളും സ്വര്‍ണ്ണമാലയും കവര്‍ന്നസംഭവം ഒളിവില്‍ കഴിഞ്ഞ 5 പേര്‍ എടപ്പാളില്‍ പിടിയിലായി

ckmnews


https://youtu.be/wcqadEqBxkk?si=nANV_85D6sVHVwg0

തൃശ്ശൂരിലെ ജ്വല്ലറി ജീവനക്കാരനെ അക്രമിച്ച് 

വജ്ര കല്ലുകളും സ്വര്‍ണ്ണമാലയും കവര്‍ന്നസംഭവം


ഒളിവില്‍ കഴിഞ്ഞ 5 പേര്‍ എടപ്പാളില്‍ പിടിയിലായി


തൃശ്ശൂരിലെ ജുവലറിയിലെ ഡയമണ്ട് സെക്ഷനിലെ മാർക്കറ്റിങ്ങ് മാനേജരായ സുരേഷ് കുമാറിനേയും സുഹൃത്തുക്കളേയും ഡയമണ്ട്‌സ് ആവശ്യമുണ്ടെന്ന് അറിയിച്ച് കൊല്ലത്തെ ഹോട്ടലിലേക്ക്  വിളിച്ച് വരുത്തി മർദ്ദിച്ച് അവശരാക്കിയ ശേഷം ബാഗിൽ സൂക്ഷിച്ചിരുന്ന ഉദ്ദേശം ആറര ലക്ഷം രൂപ വിലവരുന്ന രണ്ട് വജ്ര കല്ലുകളും സുരേഷ് കുമാറിന്റെ സുഹൃത്ത് ധരിച്ചിരുന്ന മൂന്ന് പവന്റെ സ്വർണ്ണമാലയും ഇവരുടെ മൊബൈൽ ഫോണുകളും കവർന്ന സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞ 5 പേര്‍ എടപ്പാളില്‍ നിന്ന് പിടിയിലായി.കൊല്ലം പള്ളിത്തോട്ടം സ്വദേശികളായ 29 വയസുള്ള ഫൈസല്‍,30 വയസുള്ള അഫ്സല്‍,29 വയസുള്ള നിജാദ്,28 വയസുള്ള സെയ്താലി,27 വയസുള്ള അജിത്ത് എന്നിവരെയാണ് അന്വേഷണം സംഘം കസ്റ്റഡിയില്‍ എടുത്തത്.എടപ്പാള്‍ പട്ടാമ്പി റോഡിലെ സ്വകാര്യ ലോഡ്ജില്‍ നിന്ന് ബുധനാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഹരിലാൽ.പി യുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടിയത്.കഴിഞ്ഞ ദിവസം രാത്രിയാണ് സംഘം ഇവിടെ മുറിയെടുത്തത്.കവര്‍ച്ച  ചെയ്ത വജ്രക്കല്ലുകും ഇവരില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.മൂന്നാര്‍ കാലടി തുടങ്ങിയ ഭാഗങ്ങളില്‍ ഏതാനും ദിവസങ്ങളായി പ്രതികള്‍ ഒളിവില്‍ കഴിയുകയാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.കേസില്‍ പ്രതികളായ 5 പേര്‍ നേരത്തെ അന്വേഷണ സംഘത്തിന്റെ പിടിയിലായിരുന്നു.കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ സുരേഷ് കുമാർ സമർപ്പിച്ച പരാതിയിലാണ് കൊല്ലം പോലീസ് കേസ് രജിസ്റ്റർ ചെയ്യ്ത് അന്വേഷണം ആരംഭിച്ചത്.പിടിയിലായ പ്രതികളെ കൊല്ലത്ത് എത്തിച്ച് ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജറാക്കും