30 June 2024 Sunday

ഐലക്കാട് അയിനിച്ചിറയിൽ നിയന്ത്രണം വിട്ട കാർ വെള്ളത്തിൽ വീണു യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

ckmnews

ഐലക്കാട് അയിനിച്ചിറയിൽ നിയന്ത്രണം വിട്ട കാർ വെള്ളത്തിൽ വീണു


യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക് 


എടപ്പാൾ:അത്താണി എടപ്പാൾ റൂട്ടിൽ ഐലക്കാട് കാർ നിയന്ത്രണം വിട്ട് വെള്ളത്തിൽ വീണു.അത്താണിയിൽ നിന്നും എടപ്പാൾ ഭാഗത്തേക്ക് പോയിരുന്ന കാറാണ് അയിനിച്ചിറ പാടത്തേക്ക് മറിഞ്ഞത്‌.കാറിൽ ഉണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം.എടപ്പാൾ ഭാഗത്തേക്ക് പോയിരുന്ന അവിണ്ടത്തറ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് നിയന്ത്രണം വിട്ട് പോസ്റ്റ് ഇടിച്ച ശേഷം പാടത്തേക്ക് മറിഞ്ഞത്