26 April 2024 Friday

മന്ത്രവാദത്തിലൂടെ ഭ്രാന്തിയാക്കുമെന്ന് ഭീഷണി; രശ്മി നേരിട്ടത് കൊടിയപീഢനം

ckmnews

മന്ത്രവാദത്തിലൂടെ ഭ്രാന്തിയാക്കുമെന്ന് ഭീഷണി; രശ്മി നേരിട്ടത് കൊടിയപീഢനം


ഭര്‍തൃവീട്ടിലെ പീഡനം പുറത്തറിയിച്ചാല്‍ മന്ത്രവാദത്തിലൂടെ ഭ്രാന്തിയാക്കുമെന്നു ഭീഷണി. ഇതെല്ലാം സഹിച്ചു കഴിഞ്ഞിട്ടും കോഴിക്കോട് പന്തീരാങ്കാവിലെ രശ്മിയുടെ ജീവന്‍ പോയശേഷമാണ് മാതാപിതാക്കള്‍ കാര്യങ്ങളുടെ ഗൗരവം മനസിലാക്കിയത്.  2019 ജനുവരിയിലാണ് ഭര്‍തൃവീട്ടിലെ കിണറ്റില്‍ രശ്മിയുടെ മൃതദേഹം കണ്ടെത്തിയത്. സ്വര്‍ണത്തിനും പണത്തിനുമായി കൊടിയ പീഡനമാണ് മകള്‍ നേരിട്ടതെന്നും മാതാപിതാക്കള്‍ പറയുന്നു


കൈയിലുള്ളതെല്ലാം ചേര്‍ത്ത് ഏതൊരു അഛനമ്മരാരേയും പോലെ മകളുടെ  കല്യാണം നല്ലനിലയില്‍ നടത്തി.. 90 പവന്‍ നല്‍കി. 2016 ജനുവരി മുപ്പത്തിയൊന്നിനായിരുന്നു രശ്മിയും രതീഷും തമ്മിലുള്ള കല്യാണം. കഷ്ടിച്ച് ഒരുമാസം നല്ലനിലയില്‍ കഴിഞ്ഞു.  മരണം നടന്ന 2019 സെപ്തംബര്‍ 5 വരെ രശ്മി അനുഭവിച്ചത് കൊടിയ പീഡനം. ഇതിനകം തന്നെ  സ്വര്‍ണം മുഴുവന്‍ ഭര്‍ത്താവ് കൈക്കലാക്കിയിരുന്നു.  മകളെ മന്ത്രവാദത്തിനും വിധേയമാക്കി,


കിണറ്റില്‍ മരിച്ച നിലയിലായിരുന്നു രശ്മിയെ കണ്ടത്.  മൂന്നുവയസുള്ള മകനും കിണറ്റിലുണ്ടായിരുന്നു. മകനെ രക്ഷിക്കാനായി. ആത്മഹത്യയല്ലെന്ന് കുടുംബം ഉറപ്പിച്ചുപറയുന്നു സ്വര്‍ണാഭരണങ്ങള്‍ തിരിമറി നടത്തി സ്വന്തമാക്കി, സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമായിരുന്നു രതീഷിന്റെ അറസ്റ്റ്. റിമാന്‍ഡ് കാലാവധി കഴിഞ്ഞപ്പോള്‍ പുറത്തിറങ്ങി. ഭര്‍തൃ മാതാവും പ്രതിയായിരുന്നു. വിചാരണാ നടപടി വേഗത്തിലാക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയെ കാണാനൊരുങ്ങുകയാണ് കുടുംബം