27 April 2024 Saturday

മുത്തുമണികളേ മിന്നുന്നതെല്ലാം പൊന്നല്ല..’; പൊലീസിന് ചിലത് പറയാനുണ്ട്; കുറിപ്പ്

ckmnews

മുത്തുമണികളേ മിന്നുന്നതെല്ലാം പൊന്നല്ല..’; പൊലീസിന് ചിലത് പറയാനുണ്ട്; കുറിപ്പ്


‘മുത്തുമണികളേ മിന്നുന്നതെല്ലാം പൊന്നല്ല..’ മലയാളികൾക്ക് കേരള പൊലീസിന്റെ പുതിയ ഉപദേശമാണ്. സൈബർ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണം എന്നാവശ്യപ്പെട്ടാണ് പൊലീസിന്റെ പുതിയ പോസ്റ്റ്. ഇതിന് നൽകിയ തലക്കെട്ട് ഇതിനോടകം വൈറലായി കഴിഞ്ഞു. ‘മുത്തുമണികളേ മിന്നുന്നതെല്ലാം പൊന്നല്ല.. നമ്മളറിയാതെ തന്നെ നമ്മുടെ വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ച് friend request ചോദിക്കുകയും, തുടര്‍ന്ന് പണം കടം ചോദിക്കുന്നതുമായ തട്ടിപ്പ് അരങ്ങേറുന്നുണ്ട് . തട്ടിപ്പിനിരയാകാതിരിക്കുവാന്‍ ശ്രദ്ധിക്കുക . അങ്ങനെ ആരെങ്കിലും ചോദിച്ചാലോ, ശ്രദ്ധയില്‍പ്പെട്ടാലോ പരസ്പരം ഫോണില്‍ വിളിച്ച് അറിയിക്കുക.’ പൊലീസ് ആവശ്യപ്പെടുന്നു. 

ടിക്ടോക് വിഡിയോകളിലൂടെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്ന വിഘ്നേഷ് കൃഷ്ണ പീഡനക്കേസിൽ അറസ്റ്റിലായതോടെ ഇയാൾ സ്ഥിരം ഉപയോഗിച്ചിരുന്ന ‘മുത്തുമണി’ പ്രയോഗം പൊലീസും കടമെടുക്കുകയാണ്. ഇതോടെ പുതിയ പോസ്റ്റിന് വലിയ ശ്രദ്ധ ലഭിച്ചു. ഫോണിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലാണ് വിഘ്നേഷ് കൃഷ്ണ (19) അറസ്റ്റിലായത്

വിവാഹ വാഗ്ദാനം നൽകി പ്രതി പെൺകുട്ടിയെ ബൈക്കിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വീട്ടുകാരുടെ പരാതിയെ തുടർന്നു യുവാവിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് നിന്ന് സിഐ എം.കെ.മുരളിയുടെ നിർദേശപ്രകാരം എസ്ഐ ഉദയകുമാർ, സിപിഒമാരായ അസിൽ, സജീവ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.