27 April 2024 Saturday

ഹരിപ്പാട്ട് കാറും ലോറിയും കൂട്ടിയിടിച്ചു; 5 വയസ്സുകാരനടക്കം നാലു മരണം

ckmnews

ഹരിപ്പാട്ട് കാറും ലോറിയും കൂട്ടിയിടിച്ചു; 5 വയസ്സുകാരനടക്കം നാലു മരണം


ആലപ്പുഴ∙ ഹരിപ്പാട് നങ്ങ്യാർകുളങ്ങരയിൽ കാറും ലോറിയും കൂട്ടിയിടിച്ചു നാലുമരണം. 2 പേർക്ക് ഗുരുതരമായി പരുക്കേറ്റു. കായംകുളം സ്വദേശികളായ ഐഷ ഫാത്തിമ (25), റിയാസ് (27), ബിലാൽ (5), കൊട്ടാരക്കര സ്വദേശി ഉണ്ണിക്കുട്ടൻ (20) എന്നിവരാണു മരിച്ചത്. ദേശീയപാതയില്‍ ഇന്നു പുലര്‍ച്ചെ മൂന്നോടെയായിരുന്നു അപകടം. പരുക്കേറ്റ അജ്മി (23), അൻഷാദ് (27 എന്നിവരെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.


കാറിൽ ആറു പേരുണ്ടായിരുന്നതായിട്ടാണ് വിവരം. ലോറിയിൽ ഉണ്ടായിരുന്ന രണ്ടു പേർക്കും പരുക്കുണ്ട്. മണ്ണൽ കയറ്റിവന്ന ലോറിയും കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. അഗ്നിശമനസേനയും പൊലീസും കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.