27 April 2024 Saturday

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 36,880 രൂപയായി

ckmnews

കൊച്ചി: തുടര്‍ച്ചയായി ആറ് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു. 400 രൂപ വര്‍ധിച്ച്‌ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,880 രൂപയായി.

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണവില. 50 രൂപയാണ് ഗ്രാമിന് ഉയര്‍ന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4610 രൂപയായി.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇതിന് മുന്‍പ് സ്വര്‍ണവിലയില്‍ മാറ്റം ഉണ്ടായത്. അന്ന് 120 രൂപ വര്‍ധിച്ചു. പിന്നീട് മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് വീണ്ടും കൂടിയത്.