26 April 2024 Friday

കൊറോണ രോഗി വീട്ടിലെ കിണറ്റിൽ ചാടി ജീവനൊടുക്കി

ckmnews



തിരൂർ : കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ യുവാവ് കിണറ്റിൽ ചാടി മരിച്ചു. വെട്ടം ആലിശേരി മണിയൻ പള്ളിയിൽ അനി ആണ് വീട്ടിലെ കിണറ്റിൽ ചാടി ജീവനൊടുക്കിയത്. ആത്മഹത്യയാണെന്നാണ് പ്രഥമിക നിഗമനം ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം ഇന്ന് പുറത്തെടുത്തത്. മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊറോണ ബാധിച്ചതിന്റെ മാനസിക സമ്മർദ്ദം മൂലമാണോ യുവാവ് കിണറ്റിൽ ചാടി ജീവനൊടുക്കിയത് എന്ന് വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്