26 April 2024 Friday

മലപ്പുറം ജില്ലയില്‍ 4,166 പേര്‍ക്ക് കൂടി കോവിഡ് 2,711 പേര്‍ക്ക് രോഗമുക്തി

ckmnews

മലപ്പുറം ജില്ലയില്‍ 4,166 പേര്‍ക്ക് കൂടി കോവിഡ് 

2,711 പേര്‍ക്ക് രോഗമുക്തി


മലപ്പുറം ജില്ലയില്‍ കോവിഡ് 19 പ്രതിദിന രോഗികളുടെ എണ്ണം 4,000 ന് മുകളില്‍ തന്നെ തുടരുന്നു. ബുധനാഴ്ച (മെയ് 05) 4,166 പേര്‍കൂടി വൈറസ് ബാധിതരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 33.41 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവര്‍ വര്‍ധിക്കുന്ന സ്ഥിതിയില്‍ മാറ്റമില്ല. ഇത്തരത്തില്‍ 3,932 പേര്‍ക്കാണ് ബുധനാഴ്ച രോഗബാധ സ്ഥിരീകരിച്ചത്. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും വൈറസ്ബാധ കണ്ടെത്തി. 218 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ എട്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഏഴ് പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.


62,063 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 42,982 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,001 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 213 പേരും 252 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുകളില്‍ 11 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുന്നു.


കോവിഡ് വൈറസിന്റെ അതിതീവ്ര വ്യാപനത്തിനിടയിലും പരമാവധി രോഗികളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ജില്ലയിലെ ആരോഗ്യ സംവിധാനത്തിന് സാധിക്കുന്നുണ്ട്. ബുധനാഴ്ച മാത്രം 2,711 പേരാണ് രോഗമുക്തരായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗവിമുക്തരായവരുടെ എണ്ണം 1,37,523 ആയി. ഇതുവരെയായി ജില്ലയില്‍ 703 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.


ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം: ജില്ലാ കലക്ടര്‍

രോഗബാധക്കുള്ള സാധ്യത തിരിച്ചറിഞ്ഞ് സ്വയം സുരക്ഷിതരാകണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍


കോവിഡ് സമൂഹ വ്യാപനത്തിനുള്ള സാഹചര്യം തിരിച്ചറിഞ്ഞുള്ള സമീപനമാണ് പൊതു സമൂഹത്തില്‍ നിന്നുണ്ടാകേണ്ടതെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ആവര്‍ത്തിച്ച് അറിയിച്ചു. ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഇക്കാര്യത്തില്‍ ആരില്‍ നിന്നുണ്ടാകുന്ന അലംഭാവവും സമൂഹത്തിന്റെ ആരോഗ്യ സുരക്ഷയെ ബാധിക്കും. കോവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നാടിന്റെ നന്മ ലക്ഷ്യമിട്ടുള്ളതാണ്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ജില്ലയില്‍ പൊലീസും വാര്‍ഡ് തല ജാഗ്രതാ സമിതികളും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ ഓര്‍മ്മിപ്പിച്ചു.


പ്രതിദിന രോഗികളുടെ എണ്ണം 4,000 എത്തിയത് കോവിഡ് 19 വൈറസിന്റെ അതിതീവ്ര വ്യാപനത്തിന്റെ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സക്കീനയും പറഞ്ഞു. ഈ ഘട്ടത്തില്‍ സ്വയം സുരക്ഷിതരാകുന്നതാണ് പ്രധാനം. എവിടെവെച്ചും വൈറസ് ബാധക്ക് സാധ്യതയുണ്ടെന്ന് എല്ലാവരും സ്വയം തിരിച്ചറിയണം. ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ നിസ്സാരമായി കാണരുത്. വൈറസ് വ്യാപനം തടയാന്‍ പൊതുജന പിന്തുണ അനിവാര്യമാണ്. പൊതു സ്ഥലങ്ങളില്‍ പോകുന്നവര്‍ വൈറസ് ബാധ തടയുന്നതിനായി സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുന്നതുള്‍പ്പടെ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.  


ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.


ബുധനാഴ്ച (മെയ് 05) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,


എ.ആര്‍ നഗര്‍ 44

ആലങ്കോട് 11

ആലിപ്പറമ്പ് 14

അമരമ്പലം 08

ആനക്കയം 23

അങ്ങാടിപ്പുറം 87

അരീക്കോട് 45

ആതവനാട് 41

ഊരകം 25

ചാലിയാര്‍ 20

ചീക്കോട് 13

ചേലേമ്പ്ര 31

ചെറിയമുണ്ടം 07

ചെറുകാവ് 31

ചോക്കാട് 07

ചുങ്കത്തറ 25

എടക്കര 30

എടപ്പറ്റ 05

എടപ്പാള്‍ 64

എടരിക്കോട് 33

എടവണ്ണ 43

എടയൂര്‍ 38

ഏലംകുളം 19

ഇരിമ്പിളിയം 52

കാലടി 38

കാളികാവ് 12

കല്‍പകഞ്ചേരി 22

കണ്ണമംഗലം 47

കരുളായി 04

കരുവാരക്കുണ്ട് 91

കാവനൂര്‍ 34

കീഴാറ്റൂര്‍ 25

കീഴുപറമ്പ് 42

കോഡൂര്‍ 27

കൊണ്ടോട്ടി 78

കൂട്ടിലങ്ങാടി 32

കോട്ടക്കല്‍ 108

കുറുവ 24

കുറ്റിപ്പുറം 75

കുഴിമണ്ണ 27

മക്കരപ്പറമ്പ് 29

മലപ്പുറം 252

മമ്പാട് 31

മംഗലം 17

മഞ്ചേരി 116

മങ്കട 48

മാറാക്കര 49

മാറഞ്ചേരി 30

മേലാറ്റൂര്‍ 07

മൂന്നിയൂര്‍ 58

മൂര്‍ക്കനാട് 33

മൂത്തേടം 08

മൊറയൂര്‍ 109

മുതുവല്ലൂര്‍ 24

നന്നമ്പ്ര 26

നന്നംമുക്ക് 08

നിലമ്പൂര്‍ 42

നിറമരുതൂര്‍ 11

ഒതുക്കുങ്ങല്‍ 47

ഒഴൂര്‍ 16

പള്ളിക്കല്‍ 32

പാണ്ടിക്കാട് 34

പരപ്പനങ്ങാടി 103

പറപ്പൂര്‍ 36

പെരിന്തല്‍മണ്ണ 61

പെരുമണ്ണ ക്ലാരി 15

പെരുമ്പടപ്പ് 30

പെരുവള്ളൂര്‍ 112

പൊന്മള 20

പൊന്മുണ്ടം 10

പൊന്നാനി 78

പൂക്കോട്ടൂര്‍ 83

പോരൂര്‍ 31

പോത്തുകല്ല് 12

പുലാമന്തോള്‍ 21

പുളിക്കല്‍ 64

പുല്‍പ്പറ്റ 23

പുറത്തൂര്‍ 31

പുഴക്കാട്ടിരി 23

താനാളൂര്‍ 16

താനൂര്‍ 19

തലക്കാട് 18

തവനൂര്‍ 86

താഴേക്കോട് 17

തേഞ്ഞിപ്പലം 151

തെന്നല 19

തിരുനാവായ 38

തിരുവാലി 14

തൃക്കലങ്ങോട് 31

തൃപ്രങ്ങോട് 12

തുവ്വൂര്‍ 07

തിരൂര്‍ 37

തിരൂരങ്ങാടി 58

ഊര്‍ങ്ങാട്ടിരി 38

വളാഞ്ചേരി 78

വളവന്നൂര്‍ 21

വള്ളിക്കുന്ന് 72

വട്ടംകുളം 46

വാഴക്കാട് 27

വാഴയൂര്‍ 16

വഴിക്കടവ് 17

വെളിയങ്കോട് 22

വേങ്ങര 68

വെട്ടത്തൂര്‍ 15

വെട്ടം 09

വണ്ടൂര്‍ 32