09 May 2024 Thursday

കൊവിഡ് വ്യാപനം; ഈ മാസം 30 വരെ ബാങ്കുകളുടെ പ്രവർത്തി സമയത്തിൽ മാറ്റം, രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ

ckmnews

തിരുവനന്തപുരം: കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ബാങ്കുകളെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. നാളെ ( ഏപ്രിൽ 21 ) മുതൽ ഈ മാസം 30 വരെ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെയാക്കി. പ്രവൃത്തി സമയം മാറ്റണമെന്നാവശ്യപ്പെട്ട് ബാങ്ക് യൂണിയനുകൾ നേരത്തെ രംഗത്തെത്തിയിരുന്നു.

ബാങ്ക് യൂണിയനുകളുടെ സംയുക്ത സമിതി ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തും നൽകിയിരുന്നു. കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് പ്രവൃത്തി ദിവസങ്ങൾ ആഴ്ചയിൽ 5 ദിവസമാക്കണമെന്നും, അത്യാവശ്യം ശാഖകൾ മാത്രം തുറക്കാൻ അനുമതി വേണമെന്നും ഇവർ കത്തിൽ ആവശ്യപ്പെട്ടിരുന്നു.