26 April 2024 Friday

വന്‍ ഇടിവുകള്‍ക്കു ശേഷം സ്വര്‍ണ വിലയില്‍ വര്‍ധന

ckmnews

കൊച്ചി: വന്‍ ഇടിവുകള്‍ക്കു ശേഷം സ്വര്‍ണ വിലയില്‍ വര്‍ധന. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇന്നു കൂടിയത്. ഇതോടെ പവന് വീണ്ടും 33,000 രൂപ കടന്നു. 33,320 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4,165 രൂപയായി.


കഴിഞ്ഞ മൂന്നു വ്യാപാര ദിനങ്ങള്‍ക്കിടെ പവന് 640 രൂപയുടെ കുറവ് നേരിട്ടതിനു ശേഷമാണ് ഇന്നു വില വര്‍ധിച്ചത്. ബുധനാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞതോടെ സ്വര്‍ണവില 33,000 രൂപയ്ക്കു താഴെയെത്തിയിരുന്നു.