26 April 2024 Friday

വെട്ടിച്ചിറയിൽ ഓടിക്കൊണ്ടിരിക്കുന്നതിനിടെ കാറിന് തീപിടിച്ചു ; പൂർണമായും കത്തി നശിച്ചു

ckmnews

വെട്ടിച്ചിറയിൽ  ഓടിക്കൊണ്ടിരിക്കുന്നതിനിടെ കാറിന് തീപിടിച്ചു ; പൂർണമായും കത്തി നശിച്ചു


മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാർ പൂർണമായി കത്തിനശിച്ചു. വെട്ടിച്ചിറയിലെ ദേശീയ പാതയിലാണ് സംഭവം. കോട്ടയ്ക്കൽ ഭാഗത്തേയ്ക്ക് പോകുന്ന കാറിനാണ് തീപിടിച്ചത്.



 

ചൊവ്വാഴ്ച വൈകീട്ടോടെ ആശുപത്രിയിലേയ്ക്ക് പോകുന്ന വാഹനത്തിനാണ് അപകടം സംഭവിച്ചത്. ഓടിക്കൊണ്ടിരുന്ന കാറിന്റെ ബോണറ്റിൽ നിന്നും പുക ഉയരുകയായിരുന്നു. ഇത് കണ്ടതോടെ കാർ റോഡരികിൽ നിർത്തി യാത്രക്കാർ പുറത്തിറങ്ങി. വൈകാതെ കാറിൽ നിന്ന് തീ പിടിക്കുകയും ചെയ്തു.


ഡ്രൈവറുടെയും യാത്രക്കാരുടേയും സമയോചിതമായ ഇടപെടൽ വൻ ദുരന്തമാണ് ഒഴിവാക്കിയത്. ടയർ ഉൾപ്പെടെ കാർ പൂർണമായും കത്തി നശിച്ചു. സാങ്കേതിക തകരാറ് മൂലമാണ് കാർ കത്തിനശിച്ചത് എന്നാണ് പ്രാഥമിക നിഗമനം.