26 April 2024 Friday

എസ് ഡി പി ഐ ബൂത്ത്‌ കൺവെൻഷൻ സംഘടിപ്പിച്ചു

ckmnews


ചങ്ങരംകുളം:നിയമസഭ തെരെഞ്ഞെടുപ്പിന്റെ ഭാഗമായി എസ് ഡി പി ഐ ചിയ്യാനൂർ-ആലംകോട് മേഖല  ബൂത്ത്‌ കൺവെൻഷൻ  സംഘടിപ്പിച്ചു. കൺവെൻഷൻ എസ് ഡി പി ഐ മണ്ഡലം സെക്രട്ടറി റഷീദ് കാഞ്ഞിയൂർ ഉൽഘടനം ചെയ്തു.ഇടതു -വലതു മുന്നണികളുടെ ജനദ്രോഹ നടപടികളിൽ വോട്ടർമാർ നിരാശരനെന്നും ഓരോ പ്രചാരണ പരിപാടികളിലും അത് വ്യക്തമാകുന്നുണ്ടെന്നും പൊന്നാനി നിയോജക മണ്ഡലം എസ് ഡി പി ഐ സ്ഥാനാർഥി അൻവർ പഴഞ്ഞി അഭിപ്രായപ്പെട്ടു. ചിയ്യാനൂർ ബ്രാഞ്ച് തെരഞ്ഞെടുപ്പു കമ്മറ്റി ചെയർമാൻ ഇ വി മജീദ് അധ്യക്ഷത വഹിച്ചു.ജലീൽ മദനി മുഖ്യപ്രഭാഷണം നടത്തി.കരീം ആലംകോട്,റാഫി,എന്നിവർ സംസാരിച്ചു. വി പി അബ്ദുൽ ഖാദർ സ്വാഗതവും, മുഹമ്മദലി ആലംകോട് നന്ദിയും പറഞ്ഞു.