27 April 2024 Saturday

പി. പത്മരാജൻ്റെ 'ലോല' കഥാസമാഹാരം ചർച്ച സംഘടിപ്പിച്ചു.

ckmnews


ചങ്ങരംകുളം:പ്രശസ്ത സാഹിത്യകാരനും ചലച്ചിത്രകാരനുമായിരുന്ന പി. പത്മരാജൻ്റെ ലോല എന്ന കഥാസമാഹാരം ചർച്ച ചെയ്തു. കഥാകൃത്ത് സോമൻ ചെമ്പ്രേത്ത് കൃതിയെ ആധാരമാക്കി  ആമുഖ പ്രഭാഷണം നിർവഹിച്ചു. ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല പ്രതിവാര പുസ്തകചർച്ചയിൽ പ്രസിഡൻ്റ് എം.എം ബഷീർ മോഡറേറ്ററായി.കെ.വി ശശീന്ദ്രൻ, പി.പി അഖിൽ, ബി. രാജലക്ഷ്മി, എന്നിവർ ചർച്ചയിൽ പങ്കെടുത്തു.  കൃഷ്ണൻ നമ്പൂതിരി, സി.എം ബാലാമണി, സജീഷ് എരമംഗലം, ചന്ദ്രിക രാമനുണ്ണി, സരസ്സിജാക്ഷി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. എ. വത്സല ചർച്ചയുടെ അവലോകനം നിർവ്വഹിച്ചു. കെ.വി ശശീന്ദ്രൻ താരാശങ്കർ ബാന്ദോപാദ്ധ്യായയുടെ ആരോഗ്യനികേതൻ എന്ന നോവൽ പരിചയപ്പെടുത്തി.