27 April 2024 Saturday

പാലക്കാട് വൻ സ്വർണവേട്ട. ട്രെയിനിൽ കടത്തിയ പതിനാറ് കിലോ സ്വർണം പിടി കൂടി

ckmnews

പാലക്കാട്: പാലക്കാട് വൻ സ്വർണവേട്ട. ട്രെയിനിൽ കടത്തുകയായിരുന്ന പതിനാറ് കിലോ സ്വർണം ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ആർപിഎഫിന്റെ  കുറ്റാന്വേഷണ വിഭാഗം പിടികൂടി. ചെന്നൈ ആലപ്പി എക്സ്പ്രസ്സ് ട്രെയിനിലാണ് സ്വർണം കൊണ്ടു വന്നത്. തൃശ്ശൂർ ഇടക്കുന്നി സ്വദേശി നിർമേഷ്, കരുമാത്ര സ്വദേശി ഹരികൃഷ്ണൻ , നെന്മക്കര സ്വദേശി ടുബിൻ ടോണി എന്നിവരെ കസ്റ്റഡിയിലെടുത്തു.  കസ്റ്റംസ് അന്വേഷണം തുടങ്ങി