26 April 2024 Friday

സ്വര്‍ണവില ഇന്ന് വീണ്ടും കുറഞ്ഞു.പവന് 33320 ആയി

ckmnews

സ്വര്‍ണവില ഇന്ന് വീണ്ടും കുറഞ്ഞു.പവന്  33320 ആയി


തിരുവനന്തപുരം:സംസ്ഥാനത്ത് സ്വർണവില ഇന്നും കുറഞ്ഞു. 280 രൂപ കുറഞ്ഞ് പവന് 33,320 ആയി. ഗ്രാമിന് 4165 രൂപയാണ് ഇന്നത്തെ വില. ഇന്നലെ പവന് 33,600 രൂപയായിരുന്നു വില. അതേസമയം രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വിലയിൽ 0.3ശതമാനം വർദ്ധനവുണ്ടായി. പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 44,150 രൂപയാണ്.


ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 1,687.90 ഡോളറാണ്. അമേരിക്കയിലെ ട്രഷറി ആദായം ഉയർന്നുനിൽക്കുന്നതും, ഡോളറിന്റെ മൂല്യവർദ്ധനവുമാണ് സ്വർണവിലയെ ബാധിച്ചത്.