27 April 2024 Saturday

മാട്രിമോണിയൽ സൈറ്റിലെ 'സുന്ദരൻ' തിരുവനന്തപുരത്തെ യുവതിയിൽ നിന്ന് തട്ടിയത് 9 ലക്ഷം രൂപ

ckmnews

മാട്രിമോണിയൽ സൈറ്റിലെ 'സുന്ദരൻ' തിരുവനന്തപുരത്തെ യുവതിയിൽ നിന്ന് തട്ടിയത് 9 ലക്ഷം രൂപ

  തിരുവനന്തപുരം:പുതിയതായി റിപ്പോർട്ട് ചെയ്ത ഓൺലൈൻ തട്ടിപ്പിൽ തലസ്ഥാന നഗരിയിലെ യുവതിക്ക് നഷ്ടമായത് ഒമ്പത് ലക്ഷം രൂപ. മാട്രിമോണിയിൽ സൈറ്റിൽ വിവാഹ പരസ്യത്തിനായി നൽകിയ മൊബൈൽ നമ്പരും, ഇമെയിൽ ഐഡിയും ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നത്. യു കെ സ്വദേശിയെന്ന് പരിചയപ്പെടുത്തിയ ആളാണ് തട്ടിപ്പ് നടത്തിയത്. പ്രമുഖ ബോളിവുഡ് നടനെ പോലെ തോന്നിപ്പിക്കുന്ന ഫോട്ടോയാണ് പ്രൊഫൈലിയായി നൽകിയിരുന്നത്. യുവതിയെ ഓൺലൈനായി സമീപിച്ച് വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു.