26 April 2024 Friday

തുടര്‍ച്ചയായ നാലാം ദിവസവും മാറ്റമില്ലാതെ പെട്രോള്‍, ഡീസല്‍ വില

ckmnews

രാജ്യത്തെ തുടര്‍ച്ചയായ നാലാം ദിവസവും മാറ്റമില്ലാതെ പെട്രോള്‍, ഡീസല്‍ വില. പെട്രോള്‍ വില അവസാനമായി ഫെബ്രുവരി 27 ശനിയാഴ്ച ദേശീയ തലസ്ഥാനമായ ദില്ലിയില്‍ ലിറ്ററിന് 24 പൈസ വര്‍ധിപ്പിച്ച്‌ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 91.17 രൂപയില്‍ എത്തി. നിലവില്‍ ഏറ്റവും ഉയര്‍ന്ന ഇന്ധന വില മുംബൈയിലാണ്. പെട്രോള്‍ ലിറ്ററിന് 97.57 രൂപയും ഡീസലിന് ലിറ്ററിന് 88.60 രൂപയിലുമാണ് വില്‍ക്കുന്നത്. രാജസ്ഥാനിലെ ചില ഭാഗങ്ങളില്‍ ആദ്യമായി പെട്രോള്‍ വില 100 രൂപ കടന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആഗോള അസംസ്കൃത എണ്ണവിലയിലെ റാലി മൂലം 2021 ജനുവരി മുതല്‍ രാജ്യത്ത് ഇന്ധന വില വര്‍ധനയുണ്ടായി.