കാമുകിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയുമായി പ്രണയത്തിലായ ശേഷം യുവതിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവിനെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെടുമങ്ങാട് തവലോട്ടുകോണം അനന്തു(21) ആണ് പിടിയിലായത്.
പ്രണയത്തിലായ ശേഷം യുവതി ബന്ധത്തില്‍ നിന്നും പിന്മാറാന് ശ്രമിച്ചതിെന്റ വിരോധം തീര്‍ക്കാനാണ് ഇയാള്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. പ്രതി ഉപയോഗിച്ച ലാപ്ടോപ്പ്, മൊബെല്‍ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതിക്കെതിരെ ഐ.ടി നിയമ പ്രകാരവും, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും കേരള പൊലീസ് നിയമത്തിലേയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്. മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ അനന്തുവിനെ റിമാന്‍ഡ് ചെയ്തു. മാനന്തവാടി സി.ഐ എം.എം. അബ്ദുല്‍ കരീം, അഡീഷനല്‍ എസ്.ഐ റോയി, സി.പി.ഒമാരായ ജിന്‍സ്, വിപിന്‍, ഡ്രൈവര്‍ ഷിനു എന്നിവരടങ്ങിയ െപാലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.