26 April 2024 Friday

കോട്ടയ്ക്കലില്‍ ഷോപ്പിം​ഗ് കോംപ്ലക്‌സിന് തീപിടിച്ചു

ckmnews

കോട്ടയ്ക്കലില്‍ ഷോപ്പിംഗ് കോംപ്ലക്‌സിന് തീപിടിച്ചു. ഇന്ന് രാവിലെയാണ് തായിഫ് മാളിലെ രണ്ടും മൂന്നും നിലകളില്‍ തീ പിടിച്ചത്. പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചത്.

തിരൂര്‍, മലപ്പുറം, പെരിന്തല്‍മണ്ണ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നായി ഫയര്‍ ഫോഴ്‌സിന്റെ തന്നെ ഏഴ് യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്. പര്‍ദ്ദ ഷോറൂം, ബ്യൂട്ടി പാര്‍ലറും ചെരുപ്പു കടയും അടക്കമുള്ളവയ്ക്കാണ് നാശനഷ്ടമുണ്ടായിരിക്കുന്നത്. തീപിടുത്തതിന് കാരണം ഷോട്ട് സര്‍ക്യൂട്ടാണാണെന്നാണ് പ്രാഥമിക നിഗമനം.