26 April 2024 Friday

ജനുവരിയില്‍ എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ മാറ്റം; പുതിയ നിരക്കുകള്‍ അറിയാം

ckmnews

ഓയില്‍ മാര്‍ക്കറ്റിംഗ് കമ്ബനികള്‍ ജനുവരി മാസത്തെ ഗ്യാസ് വില പുറത്തിറക്കി. ഡിസംബറില്‍ എണ്ണക്കമ്ബനികള്‍ എല്‍പിജിയുടെ വില രണ്ടുതവണയായി 50-50 രൂപ ഉയര്‍ത്തിയിരുന്നു. ആദ്യ വര്‍ധന ഡിസംബര്‍ 3 നായിരുന്നുവെങ്കില്‍ രണ്ടാമത്തെ വില വര്‍ധന ഡിസംബര്‍ 15 നായിരുന്നു. ഈ രീതിയില്‍ ഡിസംബറില്‍ 100 രൂപയാണ് കമ്ബനി വര്‍ധിപ്പിച്ചത്.

ഇപ്പോള്‍ സബ്സിഡിയില്ലാത്ത എല്‍പിജിയുടെ വില ദില്ലിയില്‍ 694 രൂപ (14.2 കിലോഗ്രാം) യാണ്‌. വാണിജ്യ സിലിണ്ടറുകളുടെ വില 56 രൂപ വരെ ഉയര്‍ത്തി.

19 കിലോ എല്‍പിജി എല്‍പിജി സിലിണ്ടറിന്റെ വില രാജ്യ തലസ്ഥാനത്ത് 1,332 രൂപയില്‍ നിന്ന് 1,349 രൂപയായി ഉയര്‍ന്നു. 19 കിലോഗ്രാം എല്‍പിജി സിലിണ്ടറിന് 17 രൂപ വര്‍ധിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 694 രൂപയാണ്.

കൊല്‍ക്കത്തയില്‍ 19 കിലോ എല്‍പിജി എല്‍പിജി സിലിണ്ടറിന്റെ വില 1,387.50 രൂപയില്‍ നിന്ന് 1,410 രൂപയായി ഉയര്‍ന്നു. സിലിണ്ടറിന് 22.50 രൂപയാണ് ഉയര്‍ന്നത്. വാണിജ്യ സിലിണ്ടറുകളുടെ വില 720.50 രൂപയാണ്.

- മുംബൈയില്‍ 19 കിലോ എല്‍പിജി എല്‍പിജി സിലിണ്ടറിന്റെ വില 1,280.50 രൂപയില്‍ നിന്ന് 1,297.50 രൂപയായി ഉയര്‍ന്നു. ഇവിടെ സിലിണ്ടറിന് 17 രൂപ വര്‍ധിച്ചു. 14.2 കിലോഗ്രാം എല്‍പിജി സിലിണ്ടറിന്റെ വില 694 രൂപയാണ്.