26 April 2024 Friday

ലുലു മാളില്‍ യുവാവിന്റെ ന​ഗ്നതാ പ്രദര്‍ശനം; പരാതിയുമായി ആലപ്പുഴ സ്വദേശിനി

ckmnews

കൊച്ചി: ഷോപ്പിം​ഗ് മാളില്‍ യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തിയതായി പരാതി. ആലപ്പുഴ സ്വദേശിനിയാണ് കൊച്ചിയിലെ ലുലു ഷോപ്പിം​ഗ് മാളില്‍ വെച്ച്‌ തനിക്കുണ്ടായ അപമാനത്തെക്കുറിച്ച്‌ പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ 25 ന് മാളിലെ രണ്ടാം നിലയില്‍ വെച്ച്‌ യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തു. യുവാവിനെ തിരിച്ചറിയാന്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. നേരത്തെ മലയാളത്തിലെ യുവനടിക്ക് നേരെ മാളില്‍ വെച്ച്‌ അതിക്രമം ഉണ്ടായത് വലിയ വാര്‍ത്തയായിരുന്നു. സിസിടിവി ദൃശ്യങ്ങളിടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ രണ്ട് പെരുന്തല്‍മണ്ണ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.