26 April 2024 Friday

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാവാൻ 21 കാരി ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം മേയര്‍ ആവും

ckmnews

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാവാൻ 21 കാരി


ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം മേയര്‍ ആവും


തിരുവനന്തപുരം കോർപ്പറേഷൻ മേയറായി ആര്യ രാജേന്ദ്രനെ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് തീരമാനിച്ചു. മുടവൻമുകൾ കൗൺസിലറാണ് 21 കാരിയായ ആര്യ രാജേന്ദ്രൻ.


രാജ്യത്തെ തന്നെ എറ്റവും പ്രായം കുറഞ്ഞ മേയറെന്ന അപൂർവ നേട്ടവം ആര്യക്കും തിരുവനന്തപുരത്തിനും സ്വന്തമാകും.


2872 വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശ്രീകലയെയാണ് പരാജയപ്പെടുത്തിയത്. ജില്ലയിലെ പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയായിരുന്നു ആര്യ.


ആള്‍ സെയിന്റ്‌സ് കോളേജിലെ ബിഎസ്.സി മാത്‌സ് വിദ്യാര്‍ത്ഥിയായ ആര്യ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം, സി.പി.എം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗം, ബാലസംഘം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.


തിരഞ്ഞെടുപ്പ് സമയത്ത് തന്നെ മേയർ സ്ഥാനത്തെക്ക് ഉയർത്തിക്കാട്ടിയ ജമീല ശ്രീധരനെ മേയറാക്കുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും അപ്രതീക്ഷിതമായാണ് ആര്യ രാജേന്ദ്രന് നറുക്ക് വീഴുന്നത്.