27 April 2024 Saturday

പേന ഉപയോഗിച്ച്‌ വോട്ടു ചെയ്യരുത്

ckmnews

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്താന്‍ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനില്‍ പേനയോ അതു പോലുള്ള മറ്റേതെങ്കിലും സാധനങ്ങളോ ഉപയോഗിക്കാന്‍ പാടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഇത്തരത്തില്‍ വോട്ട് രേഖപ്പെടുത്തുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം. ഈ രീതിയില്‍ വോട്ട് ചെയ്യുന്നത് കമ്മീഷന്‍റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിര്‍ദ്ദേശം.

സ്പര്‍ശം വഴിയുള്ള കോവിഡ് വ്യാപനം തടയാമെന്നതാണ് ഇതുവഴി വോട്ടര്‍മാര്‍ കരുതുന്നത്. വിരലമര്‍ത്തുന്നതിന് പകരം ഇങ്ങനെ കുത്തുന്നതിലൂടെ വോട്ടിംഗ് യന്ത്രങ്ങള്‍ കേടുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനാലാണ് കമ്മീഷന്‍ ഇത്തരത്തില്‍ വോട്ടുചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വോട്ടുചെയ്യാന്‍ കയറുന്നതിന് മുമ്ബും അതിന് ശേഷവും സാനിറ്റൈസര്‍ നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും ഇതുവഴി കോവിഡ് ഭീതി ഒഴിവാക്കാമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശദീകരണം.