26 April 2024 Friday

തൃശ്ശൂര്‍ ജില്ലയിൽ 438 പേര്‍ക്ക് കൂടി കോവിഡ്, 276 പേര്‍ രോഗമുക്തരായി

ckmnews

തൃശ്ശൂര്‍ ജില്ലയിൽ 438 പേര്‍ക്ക് കൂടി കോവിഡ്, 276 പേര്‍ രോഗമുക്തരായി


 തൃശ്ശൂര്‍ ജില്ലയിൽ  ഞായാറാഴ്ച്ച 13/12/2020 438 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 276 പേര്‍ രോഗമുക്തരായി. ജില്ലയിൽ  രോഗബാധിതരായി ചികിത്സയിൽ  കഴിയുന്നവരുടെ എണ്ണം 5941 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 141 പേര്‍ മറ്റു ജില്ലകളിൽ  ചികിത്സയിൽ  കഴിയുന്നു. ജില്ലയിൽ  ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 65,625 ആണ്. 59,204 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയി  നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്.  ജില്ലയിൽ  ഞായാറാഴ്ച്ച സമ്പര്‍ക്കം വഴി 417 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 06 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, രോഗ ഉറവിടം അറിയാത്ത 07 പേര്‍ക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 8 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരിൽ  60 വയസ്സിനുമുകളി  30 പുരുഷന്‍മാരും 32 സ്ത്രീകളും

പത്ത് വയസ്സിനു താഴെ 10 ആണ്‍കുട്ടികളും 7  പെണ്‍കുട്ടികളുമുണ്ട്.