26 April 2024 Friday

അമിതവേഗത്തിലെത്തിയ കാര്‍ രണ്ട് വാഹനങ്ങളുമായി കൂട്ടിയിടിച്ച്‌ അപകടം

ckmnews

ചങ്ങനാശ്ശേരി: അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണംവിട്ട് മറ്റ് രണ്ട് കാറുകളുമായി കൂട്ടിയിടിച്ച്‌ അപകടം. വ്യാഴാഴ്ച വൈകീട്ട്​ ആറോടെ ചങ്ങനാശ്ശേരി ബൈപാസില്‍ മോര്‍ക്കുളങ്ങര ഭാഗത്തായിരുന്നു അപകടം.

വാഹനങ്ങളിലുണ്ടായിരുന്നവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ കോട്ടയം കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലാത്ര ഭാഗത്തുനിന്ന്​ അമിത വേഗത്തില്‍ എത്തിയ കാര്‍ ടിപ്പര്‍ലോറിയെ മറികടക്കുന്നതിനിടയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ ഇടിച്ചശേഷം എതിര്‍ദിശയില്‍ എത്തിയ മറ്റൊരു കാറുമായി കൂട്ടിയിടിച്ച്‌​ സമീപത്തെ പോസ്​റ്റില്‍ ഇടിച്ചുനിന്നു.

അപകടത്തില്‍പെട്ട ഒരു കാര്‍ സമീപത്തെ മരത്തില്‍ ഇടിച്ച്‌ തലകീഴായി മറിയുകയും മറ്റൊരു വാഹനം ഓടയിലേക്ക് തെന്നിമാറുകയും ചെയ്തു. ചങ്ങനാശ്ശേരി പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. അപകടത്തെതുടര്‍ന്ന് ബൈപാസ് റോഡില്‍ ഗതാഗതവും തടസ്സപ്പെട്ടു.