പ്രധാന വാര്‍ത്തകള്‍ കര്‍ഷകര്‍ക്ക് പ്രതീക്ഷയായി റബര്‍ വിലയിലെ മുന്നേറ്റം
റബര്‍ കര്‍ഷകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുകയാണ് വിലയിലെ മുന്നേറ്റം. കഴിഞ്ഞ ദിവസം ആര്.എസ്.എസ് നാല് ഗ്രേഡിന് 165 രൂപ വില ലഭിച്ചു. ആര്.എസ്.എസ് അഞ്ച് ഗ്രേഡിന് 147 രൂപയും ഐ.എസ്.എസിന് 135 രൂപയുമായിരുന്നു വ്യാപാരി വില. ഒട്ടുപാലിന് 81 രൂപ വരെയും ലഭിച്ചു.
കഴിഞ്ഞ ഏഴു വര്‍ഷത്തെ ഉയര്‍ന്ന വിലയായ 165 രൂപയിലേക്കാണ് കഴിഞ്ഞ ആഴ്ച റബര്‍ വില മുന്നേറിയത്. അന്താരാഷ്ട്ര വില 187 വരെയുമെത്തി.
2012 ല്‍ തുടങ്ങിയ പതനത്തില്‍നിന്ന് കരകയറാനാവാതെ ബുദ്ധിമുട്ടുകയായിരുന്നു മലയോരമേഖലയിലെ റബര്‍ കര്‍ഷകര്‍. കോവിഡിനെ തുടര്‍ന്ന് തുറമുഖങ്ങളിലും മറ്റും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൂലം ഇറക്കുമതി കുറഞ്ഞതും വാഹന വിപണി ഉഷാറായത് ടയര്‍ കമ്ബനികള്‍ക്ക് നേട്ടമായതും തദ്ദേശ റബറിനോടുള്ള താല്പര്യത്തിന് കാരണമായി.
വിപണി വിലയെക്കാള്‍ ഉല്പാദന ചെലവ് കൂടിയതോടെ കര്‍ഷകര്‍ റബര്‍ കൃഷിയില്‍നിന്ന് പിന്‍വാങ്ങി തുടങ്ങിയിരുന്നു. റീ പ്ലാന്റ് ചെയ്യാതെയും കളകള്‍ നീക്കം ചെയ്യാതെയും പലയിടത്തും തോട്ടങ്ങളില്‍ കാടുകയറി കിടക്കുകയാണ്. റബര്‍തൈകള്‍ നട്ട് കളകള്‍ കൃത്യമായി നീക്കം ചെയ്ത് വളപ്രയോഗം നടത്തി ഏഴാം വര്‍ഷം ടാപ്പിങ്ങിന് പ്രായമാകുമ്ബോള്‍ വരെ ചെലവാകുന്ന തുക തിരിച്ചുപിടിക്കാന്‍ കഴിയുന്നില്ല എന്നതായിരുന്നു പ്രതിസന്ധിക്ക് കാരണം.
തണ്ണിത്തോട്, തേക്കുതോട്, കൊക്കാത്തോട്, കല്ലേലി, അരുവാപ്പുലം തുടങ്ങിയ പ്രദേശങ്ങളില്‍ ആവര്‍ത്തന കൃഷി ചെയ്യാതെയും ടാപ്പിങ് നടത്താതെയും റബര്‍ തോട്ടങ്ങള്‍ നശിച്ചിരുന്നു. മഴക്കാലത്ത് ടാപ്പിങ്ങിനായി െറയിന് ഗാര്‍ഡ് ഇടുന്നതിനുള്ള പോളിത്തീന്‍, ബിറ്റുമെന്‍ തുടങ്ങിയവയുടെ ലഭ്യത കുറവും ലോക്ക് ഡൗണിനെ തുടര്‍ന്നുണ്ടായി.
പല കര്‍ഷകരും റബര്‍ വെട്ടിമാറ്റി മറ്റ് കൃഷികളിലേക്കും തിരിഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ ഏപ്രില്‍, മേയ് മാസങ്ങളില്‍ വില കൂടുന്ന പതിവുണ്ടായിരുന്നെങ്കിലും ഇത്തവണ അതുണ്ടായില്ല. റബര്‍ ഉണക്കി സൂക്ഷിക്കുന്ന കര്‍ഷകര്‍ക്ക് മുമ്ബ് ഇത് ഏറെ പ്രയോജനം ചെയ്തിരുന്നുവെങ്കിലും ഇത്തവണ ഏപ്രില്‍, മേയ് മാസങ്ങളില്‍ 115 രൂപക്ക് സ്റ്റോക്ക് വിറ്റഴിക്കുകയായിരുന്നു.