26 April 2024 Friday

മലപ്പുറം ജില്ലയില്‍ 852 പേര്‍ക്ക് രോഗമുക്തി രോഗബാധിതരായത് 664 പേര്‍

ckmnews

മലപ്പുറം ജില്ലയില്‍ 852 പേര്‍ക്ക് രോഗമുക്തി

രോഗബാധിതരായത് 664 പേര്‍


മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 06) 852 പേര്‍ കോവിഡ് രോഗ വിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് മുക്തരായവരുടെ എണ്ണം 69,348 ആയി. ആരോഗ്യ മേഖലയില്‍ ഒരാളുള്‍പ്പടെ 664 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 623 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 12 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് വൈറസ് ബാധ. രോഗബാധിതരില്‍ ആറ് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരും 22 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്.


87,438 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 7,395 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലും നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 537 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 327 പേരും 293 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. മറ്റുള്ളവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 374 പേരാണ് ജില്ലയില്‍ കോവിഡ് ബാധിതരായി മരണപ്പെട്ടത്.


തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ ജാഗ്രത ഉറപ്പാക്കണം


തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വീടുകളില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ രാഷ്ട്രീയ കക്ഷികളുള്‍പ്പടെയുള്ളവര്‍ കോവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു. വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവരും സാമൂഹ്യ ഇടപെടലുകള്‍ നടത്തുന്നവരും ആരോഗ്യ ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കുകയും മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.


ഇന്ന് (ഡിസംബര്‍ 06) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,


എ.ആര്‍ നഗര്‍ - 05

ആലങ്കോട് - 11

ആലിപ്പറമ്പ് - 02

അമരമ്പലം - 15

അങ്ങാടിപ്പുറം - 08

അരീക്കോട് - 18

ആതവനാട് - 01

ചാലിയാര്‍ - 03

ചീക്കോട് - 03

ചേലേമ്പ്ര - 08

ചെറിയമുണ്ടം - 07

ചെറുകാവ് - 12

ചോക്കാട് - 05

ചുങ്കത്തറ - 03

എടക്കര - 02

എടപ്പറ്റ - 01

എടപ്പാള്‍ - 27

എടരിക്കോട് - 01

എടവണ്ണ - 06

എടയൂര്‍ - 06

ഏലംകുളം - 03

ഇരിമ്പിളിയം - 07

കാലടി - 07

കാളികാവ് - 08

കല്‍പകഞ്ചേരി - 06

കണ്ണമംഗലം - 05

കരുളായി - 04

കരുവാരക്കുണ്ട് - 21

കാവനൂര്‍ - 02

കീഴാറ്റൂര്‍ - 05

കീഴുപറമ്പ - 06

കോഡൂര്‍ - 02

കൊണ്ടോട്ടി - 26

കൂട്ടിലങ്ങാടി - 02

കോട്ടക്കല്‍ - 04

കുറുവ - 01

കുറ്റിപ്പുറം - 10

കുഴിമണ്ണ - 13

മക്കരപ്പറമ്പ - 01

മലപ്പുറം - 17

മമ്പാട് - 05

മംഗലം - 04

മഞ്ചേരി - 07

മങ്കട - 02

മാറാക്കര - 03

മാറഞ്ചേരി - 04

മേലാറ്റൂര്‍ - 01

മൂന്നിയൂര്‍ - 07

മൂര്‍ക്കനാട് - 12

മൂത്തേടം - 01

മൊറയൂര്‍ - 06

മുതുവല്ലൂര്‍ - 02

നന്നംമുക്ക് - 05

നിലമ്പൂര്‍ - 10

ഊരകം - 02

ഒതുക്കുങ്ങല്‍ - 02

ഒഴൂര്‍ - 10

പള്ളിക്കല്‍ - 10

പാണ്ടിക്കാട് - 09

പരപ്പനങ്ങാടി - 11

പറപ്പൂര്‍ - 03

പെരിന്തല്‍മണ്ണ - 22

പെരുമണ്ണ ക്ലാരി - 05

പെരുമ്പടപ്പ് - 02

പെരുവല്ലൂര്‍ - 06

പൊന്മള - 02

പൊന്മുണ്ടം - 04

പൊന്നാനി - 04

പൂക്കോട്ടൂര്‍ - 06

പോത്തുകല്ല് - 01

പുലാമന്തോള്‍ - 12

പുളിക്കല്‍ - 16

പുല്‍പ്പറ്റ - 01

പുറത്തൂര്‍ - 01

പുഴക്കാട്ടിരി - 01

താനാളൂര്‍ - 05

താനൂര്‍ - 05

തവനൂര്‍ - 05

താഴേക്കോട് - 05

തേഞ്ഞിപ്പലം - 12

തെന്നല - 01

തിരുനാവായ - 04

തിരുവാലി - 09

തൃക്കലങ്ങോട് - 04

തൃപ്രങ്ങോട് - 04

തുവ്വൂര്‍ - 08

തിരൂര്‍ - 05

തിരൂരങ്ങാടി - 04

ഊര്‍ങ്ങാട്ടിരി - 06

വളാഞ്ചേരി - 04

വളവന്നൂര്‍ - 11

വള്ളിക്കുന്ന് - 07

വട്ടംകുളം - 03

വാഴക്കാട് - 03

വാഴയൂര്‍ - 04

വഴിക്കടവ് - 08

വെളിയങ്കോട് - 01

വേങ്ങര - 19

വെട്ടത്തൂര്‍ - 11

വെട്ടം - 05

വണ്ടൂര്‍ - 18