26 April 2024 Friday

ശബരിമല ദര്‍ശനത്തിന് കൂടുതല്‍ തീര്‍ത്ഥാടകരെ അനുവദിച്ചതിന്റെ ഓണ്‍ലൈന്‍ ബുക്കിങ് ഇന്ന് വൈകുന്നേരം 5 മണിക്ക് ആരംഭിക്കും; കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടു തീര്‍ത്ഥാടനം തുടരും

ckmnews

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിന് കൂടുതല്‍ തീര്‍ത്ഥാടകരെ അനുവദിച്ചതിന്റെ ഓണ്‍ലൈന്‍ ബുക്കിങ് ഇന്ന് വൈകുന്നേരം 5 മണിയോടെ ആരംഭിക്കും. പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം രണ്ടായിരമായും ശനി, ഞായര്‍ ദിവസങ്ങളില്‍ മൂവായിരവുമായാണ് വര്‍ദ്ധിപ്പിച്ചത്.

ഇത് മുന്‍പ് യഥാക്രമം ആയിരവും രണ്ടായിരവുമായിരുന്നു. പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനം വഴിയാണ് ബുക്കിങ്.
sabarimalaonline. org എന്ന വെബ്‌സൈറ്റില്‍ നിന്നും തീര്‍ത്ഥാടകര്‍ക്ക് ബുക്കിങ് സാധിക്കും. കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കും തീര്‍ത്ഥാടനം.

എല്ലാ തീര്‍ത്ഥാടകരും നിലക്കലില്‍ എത്തുന്നതിന് 24 മണിക്കൂറിനകം നടത്തിയ കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. നിലയ്ക്കലില്‍ ഇതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതല്ലെങ്കില്‍ ശബരിമലയിലേക്കുള്ള യാത്രയിലുടനീളം ക്രമീകരിച്ചിട്ടുള്ള സര്‍ക്കാര്‍ അല്ലെങ്കില്‍ സ്വകാര്യ ഏജന്‍സികള്‍ ഏതെങ്കിലും അംഗീകൃത കോവിഡ് കിയോസ്‌കില്‍നിന്ന് തീര്‍ത്ഥാടകര്‍ക്കു പരിശോധന നടത്താവുന്നതാണ്.