26 April 2024 Friday

കഞ്ചാവ്, ഹാഷിഷ് ഓയില്‍ വില്‍പനസംഘത്തിലെ യുവാവ് പിടിയില്‍

ckmnews

ചാ​വ​ക്കാ​ട്: ക​ഞ്ചാ​വും ഹാ​ഷി​ഷ് ഓ​യി​ലും വി​ല്‍​പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ യു​വാ​വ് പി​ടി​യി​ല്‍. തെ​ക്ക​ഞ്ചേ​രി പെ​രി​ങ്ങാ​ട​ന്‍ വീ​ട്ടി​ല്‍ അ​ജി​ത് സു​ന്ദ​ര​ന്‍ എ​ന്ന ക​ണ്ണ​നെ​യാ​ണ് (20) ചാ​വ​ക്കാ​ട് എ​സ്.​എ​ച്ച്‌.​ഒ അ​നി​ല്‍ ടി. ​മേ​പ്പി​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

തെ​ക്ക​ഞ്ചേ​രി കേ​ന്ദ്രീ​ക​രി​ച്ച്‌ ക​ഞ്ചാ​വ്‌ വി​ല്‍​പ​ന ന​ട​ക്കു​ന്നു​വെ​ന്ന്​ ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന്​ പൊ​ലീ​സ്​ അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​റ​സ്​​റ്റ്. പൊ​ലീ​സ് സം​ഘം പ്ര​തി​ക​ളെ തെ​ക്ക​ഞ്ചേ​രി മ​ര​മി​ല്ല്​ ഭാ​ഗ​ത്ത്​ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സം​ഘാം​ഗ​ങ്ങ​ള്‍ വാ​ഹ​നം ഉ​പേ​ക്ഷി​ച്ച്‌​ ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ട​യി​ലാ​ണ് അ​ജി​ത് പി​ടി​യി​ലാ​യ​ത്. വാ​ഹ​നം പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ 10.05 ഗ്രാം ​ക​ഞ്ചാ​വും 04.078 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലും ക​ത്തി​യും ക​ണ്ടെ​ത്തി.

മ​റ്റു പ്ര​തി​ക​ള്‍​ക്കാ​യു​ള്ള ഊ​ര്‍​ജി​ത​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പൊ​ലീ​സ്. എ​സ്.​ഐ​മാ​രാ​യ യു.​കെ. ഷാ​ജ​ഹാ​ന്‍, കെ.​പി. ആ​ന​ന്ദ്, അ​നി​ല്‍, സി.​പി.​ഒ​മാ​രാ​യ ശ​ര​ത്ത്, അ​നീ​ഷ്, താ​ജു​ദ്ദീ​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.