26 April 2024 Friday

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിപ്പിച്ചു; പ്രതിദിനം 2000 പേര്‍ക്ക് ദര്‍ശനം

ckmnews

പത്തനംതിട്ട: ശബരിമലയില്‍ പ്രതിദിനം ദര്‍ശനം നടത്താവുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിച്ചു.തിങ്കള്‍ മുതല്‍ വെള‌ളി വരെ 2000 പേര്‍ക്കും വാരാന്ത്യങ്ങളില്‍ മൂവായിരം പേര്‍ക്കും ദര്‍ശനം അനുവദിക്കും. നിലവില്‍ ആയിരം പേര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ 2000 പേര്‍ക്കുമാണ് ശബരീശ ദര്‍ശനത്തിന് അനുമതിയുള‌ളത്.

ശബരിമല വനത്തിലെ മലയരയ വിഭാഗത്തില്‍പെട്ടവരുടെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ച്‌ അവര്‍ക്ക് കാനനപാതയിലൂടെ ശബരിമല ദര്‍ശനത്തിന് വനം വകുപ്പ് അനുമതി നല്‍കി. മലയരയ സമുദായത്തിന് മാത്രമാണ് അനുമതി നല്‍കിയതെന്ന് വനംമന്ത്രി കെ.രാജു അറിയിച്ചു.