26 April 2024 Friday

ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റാകും; തെക്കൻ കേരളത്തിൽ കനത്ത ജാഗ്രത

ckmnews


തിരുവനന്തപുരം:തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം പന്ത്രണ്ട് മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറിയേക്കും. നാളെ ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരത്തെത്തുമെന്നും വ്യാഴാഴ്ചയോടെ കന്യാകുമാരി തീരത്തെത്താൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ചുഴലിക്കാറ്റിന്റെ ഫലമായി ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ തെക്കൻകേരളത്തിൽ അതിതീവ്രമഴയ്ക്കാണ് സാധ്യത. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ പത്തനംതിട്ട ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരദേശവാസികൾ ജാഗ്രത പുലർത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.