26 April 2024 Friday

മലപ്പുറം ജില്ലാ ശുചിത്വ മിഷന്‍ തയ്യാറാക്കിയ പോസ്റ്ററുകള്‍ പ്രകാശനം ചെയ്തു

ckmnews

മലപ്പുറം ജില്ലാ ശുചിത്വ മിഷന്‍ തയ്യാറാക്കിയ പോസ്റ്ററുകള്‍ പ്രകാശനം ചെയ്തു


മലപ്പുറം:തിരഞ്ഞെടുപ്പ് പ്രചാരണം പരിസ്ഥിതി സൗഹൃദമാവട്ടെ എന്നഭ്യർത്ഥിച്ച് മലപ്പുറം ജില്ലാ ശുചിത്വ മിഷൻ തയ്യാറാക്കിയ പോസ്റ്ററുകൾ ജില്ലാ കലക്ടർ  ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർക്ക് നൽകി പ്രകാശനം ചെയ്തു.തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കോട്ടൺ തുണി, പേപ്പർ, പോളി എത്തിലിൻ തുടങ്ങിയ പരിസ്ഥിതി വസ്തുകളിൽ മാത്രമേ പ്രചാരണം നടത്താൻ പാടുകയുള്ളൂ എന്ന ഇലക്ഷൻ കമ്മീഷൻ്റെ ഉത്തരവിനെ തുടർന്നാണ് ഇത്.പരസ്യ പ്രചാരണത്തിൽ പ്ലാസ്റ്റിക് പേപ്പർ, പ്ലാസ്റ്റിക് നൂൽ, റിബൺ, പി.വി.സി. എന്നിവ കൊണ്ടുള്ള ബോർഡ്, ബാനർ, കൊടിതോരണങ്ങൾ എന്നിവ ഉപയോഗിക്കാൻ പാടില്ല. ഏത് തരം വസ്തുവിൽ ഏത് സ്ഥാപനത്തിൽ നിന്നാണ് പ്രിൻ്റ് ചെയ്തത് എന്നും രേഖപ്പെടുത്തണം.നിയമം ലംഘിച്ച് പ്രിൻ്റിംഗ് നടത്തി നൽകുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാനും 10,000, 25,000, 50,000 രൂപ സ്ഥാനാർത്ഥി / രാഷ്ട്രീയ പാർട്ടി / സ്ഥാപനങ്ങളിൽ നിന്ന് ഫൈൻ ഈടാക്കാനും നിയമം അനുശാസിക്കുന്നു.വരും തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പായി  മാറ്റുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.ജില്ലാ പോലീസ് മേധാവി , സബ് കളക്ടർ ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പഞ്ചായത്ത് ഡെപൂട്ടി ഡയറക്ടർ,ഇലക്ഷൻ വിഭാഗത്തിലെ ജീവനക്കാർ എന്നിവർ ചടങ്ങിലും  അനുബന്ധ യോഗത്തിലും പങ്കെടുത്തു.