05 May 2024 Sunday

ചാലക്കുടിയില്‍ യുവതിയെ മര്‍ദിച്ചുകൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍

ckmnews


 ചാലക്കുടി: മര്‍ദനത്തെത്തുടര്‍ന്ന് യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റുചെയ്തു. മേലൂര്‍ പൂലാനി കുറുപ്പം കാട്ടുകളം പുത്തന്‍ വീട്ടില്‍ പ്രതീഷാ(38)ണ് അറസ്റ്റിലായത്. ഭാര്യ ലിജ (34)യാണ് തിങ്കളാഴ്ച രാത്രി മരിച്ചത്.

ടൈല്‍ പണിക്കാരനായ പ്രതീഷ് രാത്രി വീട്ടിലെത്തിയശേഷം ലിജയെ മര്‍ദിക്കുകയായിരുന്നു. പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സമീപത്ത് താമസിക്കുന്ന ബന്ധുക്കളെത്തി ലിജയെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലിജയെ പ്രതി സ്ഥിരമായി മര്‍ദിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.