09 May 2024 Thursday

സ്വീകരണത്തിനിടെ കൂർത്ത വസ്തു കണ്ണിൽ കൊണ്ടു കൊല്ലത്തെ എൻഡിഎ സ്ഥാനാർഥി കൃഷ്ണകുമാറിന് പരുക്ക്

ckmnews

സ്വീകരണത്തിനിടെ കൂർത്ത വസ്തു കണ്ണിൽ കൊണ്ടു


കൊല്ലത്തെ എൻഡിഎ സ്ഥാനാർഥി കൃഷ്ണകുമാറിന് പരുക്ക്


കൊല്ലം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്തെ എൻഡിഎ സ്ഥാനാർഥിയും നടനുമായ ജി.കൃഷ്ണകുമാറിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കണ്ണിനു പരുക്കേറ്റു.മുളവന ചന്തയിൽ വച്ചായിരുന്നു സംഭവം.സ്വീകരണത്തിനിടെ കൂർത്ത വസ്തു കണ്ണിൽ കൊണ്ടാണ് പരുക്കേറ്റതെന്ന് എൻഡിഎ നേതാക്കൾ അറിയിച്ചു.‌


ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം കൃഷ്ണകുമാർ പ്രചാരണം പുനരാരംഭിച്ചു.ഡോക്ടർ വിശ്രമം നിർദേശിച്ചെങ്കിലും കൃഷ്ണകുമാർ പ്രചാരണം തുടരുകയായിരുന്നു