09 May 2024 Thursday

17കാരനെ വീടിനു സമീപമുള്ള മരത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

ckmnews

17കാരനെ വീടിനു സമീപമുള്ള മരത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി


കോഴിക്കോട്:പതിനേഴുകാരനെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുതുപ്പാടി അടിവാരം മേലെ പൊട്ടികൈയിൽ ഷാനവാസിന്റെ മകൻ ഷാഹിദ് (17) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.


വീട്ടിൽ നിന്നും ഏതാണ്ട് 50 മീറ്റർ അകലെയുള്ള തോടിന്റെ കരയിലെ മരത്തിലാണ് ഷാഹിദിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.മലപ്പുറം പടപ്പറമ്പ് ദറസിൽ വിദ്യാർഥിയാണ്. താമരശ്ശേരി പൊലീസ് സ്‌ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു. മാതാവ്: ഷാഹിന. സഹോദരങ്ങൾ: ഷാഫി, അൻസിൽ.