02 May 2024 Thursday

പ്രശസ്ത സം​ഗീതജ്ഞൻ കെജി ജയൻ അന്തരിച്ചു

ckmnews

പ്രശസ്ത സം​ഗീതജ്ഞൻ കെജി ജയൻ അന്തരിച്ചു


കൊച്ചി: പ്രശസ്ത സം​ഗീതജ്ഞൻ കെജി ജയൻ (90) അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വീട്ടിൽ വെച്ചായിരുന്ന. അന്ത്യം. നിരവധി സിനിമ ഗാനങ്ങൾക്കും ഭക്തിഗാനങ്ങൾക്കും ഈണം നൽ‌കി. നടൻ മനോജ് കെ ജയൻ മകനാണ്.


സിനിമ ഭക്തി ​ഗാനങ്ങളിലൂടെ കർണാടക സം​ഗീതത്തെ ജനകീയനാക്കിയ സം​ഗീതജ്ഞനായിരുന്നു കെജി ജയൻ. ജയവിജയ എന്ന പേരിൽ ഇരട്ട സഹോദരനായ കെജി വിജയനൊപ്പമായിരുന്നു കച്ചേരികൾ അവതരിപ്പിച്ചത്. ഇരട്ടസഹോദരന്മാരുടെ പേര് ചുരുക്കി 'ജയവിജയ' എന്നാക്കിയത് നടൻ ജോസ് പ്രകാശ് ആയിരുന്നു. അയ്യപ്പസ്വാമിക്ക് ഗാനാർച്ചന ഒരുക്കിയാണ് ജയവിജയന്മാർ തങ്ങളുടെ സംഗീതയാത്ര തുടങ്ങിയത്


ഇരുപതോളം സിനിമകൾക്ക് കെജി ജയൻ സം​ഗീത സംവിധാനം നിർവഹിച്ചിച്ചുണ്ട്. 1968-ൽ പുറത്തിറങ്ങിയ ഭൂമിയിലെ മാലാഖമാർ ആണ് ആദ്യസിനിമ. കെജി ജയൻ ഈണമിട്ട മയിൽപ്പീലി എന്ന ഭക്തിഗാന ആൽബം ഇന്നും മലയാളികൾക്ക് പ്രീയപ്പെട്ടതാണ്.2019 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. കേരള സം​ഗീത നാടക അക്കാദമി അവാർഡ്, ഹരിവരാസനം അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.